കോട്ടയം: ക്നാനായ സമുദായത്തിന്റെ ചരിത്രം പരാമര്‍ശിക്കുന്ന 'ഈ സ്നേഹതീരം എന്ന ചലച്ചിത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. കോട്ടയം അതിരൂപതയുടെ നേതൃത്വത്തിലാണ് ചിത്രം നിര്‍മിക്കുന്നത്.മധ്യപൂര്‍വ ദേശത്തു നിന്നും പുറപ്പെട്ടു കൊടുങ്ങല്ലൂരില്‍ കപ്പലിറങ്ങിയ 72 കുടുംബങ്ങളില്‍ നിന്നു തുടങ്ങി പുതിയ കാലത്തെ വളര്‍ച്ച വരെ അടയാളപ്പെടുത്തുന്നതാവും ചിത്രമെന്നു ഫാ. തോമസ് കരുമ്പുകാലയില് പറഞ്ഞു. മാര്‍ ജോസഫ് പണ്ടാരാശേരില് അധ്യക്ഷത വഹിച്ചു.
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി. നായര്‍, നഗരസഭാധ്യക്ഷന്‍ സണ്ണി കല്ലൂര്‍, ഫാ. ജേക്കബ് വെള്ളിയാന്‍ എന്നിവര്‍ പ്രസംഗിച്ചു.ഷാജി സ്റ്റീഫനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രീകരണം നവംബര്‍ 10നു പൂര്‍ത്തിയാവും. പ്രേം പ്രകാശ്, ചാലി പാല എന്നിവരുള്‍പ്പെടെ പ്രമുഖ ടെലിവിഷന്‍ താരങ്ങള്‍ വേഷമിടുന്നുണ്ട്. സ്റ്റീഫന്‍ റോയിയാണ് ക്യാമറ. ഡിസംബറോടെ സിനിമ പൂര്‍ത്തിയാവും.
courtesy: kidangoor express
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി. നായര്‍, നഗരസഭാധ്യക്ഷന്‍ സണ്ണി കല്ലൂര്‍, ഫാ. ജേക്കബ് വെള്ളിയാന്‍ എന്നിവര്‍ പ്രസംഗിച്ചു.ഷാജി സ്റ്റീഫനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രീകരണം നവംബര്‍ 10നു പൂര്‍ത്തിയാവും. പ്രേം പ്രകാശ്, ചാലി പാല എന്നിവരുള്‍പ്പെടെ പ്രമുഖ ടെലിവിഷന്‍ താരങ്ങള്‍ വേഷമിടുന്നുണ്ട്. സ്റ്റീഫന്‍ റോയിയാണ് ക്യാമറ. ഡിസംബറോടെ സിനിമ പൂര്‍ത്തിയാവും.
courtesy: kidangoor express



തൃശൂര്‍: ഓള് കേരള ജനനാവകാശ സംരക്ഷണ സമിതിയുടെ 2011 ലെ സ്പെഷല്‍ അവാര്‍ഡിന് അര്‍ഹമായ മൂന്ന് ഹോസ്പിറ്റലുകളിലൊന്നായി കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ഡ് മിഷന് ഹോസ്പിറ്റല്‍ തെരഞ്ഞെടുക്കപ്പെട്ടു. തൃശൂര്‍ ടൗണ്‍ഹാളില്‍ ഓള് കേരള ജനനാവകാശ സംരക്ഷണ സമിതി സംഘടിപ്പിച്ച മതസൗഹാര്‍ദ നിറകുടുംബ മഹോത്സവം 2011 ല്‍ വച്ച് ഹോസിപിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ഡേവിഡ് എസ്.വി.എം, തോമസ് ഉണ്ണിടാന്‍ എം.എല്‍.എ യില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. ആതുരശുശ്രൂഷ രംഗത്ത് ഭ്രൂണഹത്യയെ നിരുത്സാഹപ്പെടുത്തുകയും, ജീവന്റെ ഭിഷഗ്വര പ്രതിജ്ഞയെ അഭംഗുരം പാലിച്ചു പോരുന്ന ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍മാര്‍ക്കുള്ള അവാര്‍ഡിന് കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് മിഷന് ഹോസ്പിറ്റലിലെ സിസ്റ്റര്‍ ഡോ.മേരി മാര്‍സലസ് എസ്.വി.എം അര്‍ഹയായി. ബിഷപ് മാര്‍ പാസ്റ്റര്‍ ജോസഫ് നീലങ്കാവില്‍ അവാര്‍ഡ് സമ്മാനിച്ചു.
കിടങ്ങൂര്‍: നിയമങ്ങള്‍ കാറ്റില്‍ പറത്തി മനുഷ്യജീവന് ഭീഷണിയായി കിടങ്ങൂര്‍- അയര്‍ക്കുന്നം പഞ്ചായ്ത്തുകളില്‍ ടിപ്പര്‍ ലോറികള്‍ പായുന്നു. സ്കൂള്‍ സമയത്ത് ടിപ്പര്‍ ലോറികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് ലോറികള്‍ പായുന്നത്. ടിപ്പര്‍ലോറികളില്‍ മണ്ണ്, കല്ല് എന്നിവ കൊണ്ടുപോകുമ്പോള്‍ മൂടി കൊണ്ടുപോകണമെന്ന് നിര്ദ്ദശിച്ചിട്ടുണ്ടെങ്കിലും അതൊന്നും പാലിക്കപ്പെടാറില്ല. ഇതുമൂലം പൊടിയുടെ ശല്യവും ഉണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.ഇന്നലെ വൈകുന്നേരം കൊങ്ങാണ്ടൂര്‍ പാറേവളവിനു സമീപം ടിപ്പര്‍ലോറിയിടിച്ചു പരിക്കേറ്റ പുല്ലുവേലില്‍ ജോസിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകിട്ടോടെ മരണമടഞ്ഞു. മൃതദേഹം പോസ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും, അയര്‍ക്കുന്നം പോലീസ് എസ്.ഐ എം.ഡി രാധാകൃഷ്ണന് മേല്‍നടപടികള്‍ സ്വീകരിച്ചു.
കിടങ്ങൂര്‍: ചെക്ക്ഡാമില്‍ നിന്നും പിടിക്കുന്ന ആറ്റുപരല്‍ മീന്‍ കണ്ടാല്‍ ആരും ഒന്നു മോഹിച്ചു പോകും. കാരണം യാതൊരു മായവും കലരാത്ത ഒന്നാം തരം ശുദ്ധജലമത്സ്യമാണ് ഇവിടെ നിന്നു ലഭിക്കുന്നത്. ചെക്കുഡാമിനു മുകളില്‍ മണല്‍ചാക്ക് കുറുകെ നിരത്തി വച്ച് അതിനുമുകളില്‍ ചാട്ടവല വച്ച് വളരെ ശാസ്ത്രീയമായിട്ടാണ് ഇവിടെ മീന്‍പിടുത്തം നടക്കുന്നത്. കൂടുതലായും പരല്‍മീനാണ് വലയില്‍ ചാടുന്നത്. ഒന്നിനുപിറകേ ഒന്നായി ചാടുന്നത് എല്ലാവരും വളരെ കൌതുകത്തോടെയാണ് നോക്കിക്കണുന്നത്. 10 മിനിറ്റ് ഇടവിട്ട് വല എടുത്ത് ആവശ്യക്കാര്‍ക്ക് മീന്‍ കൊടുക്കുന്നുമുണ്ട്. യാതൊരു മായവുമില്ലാത്തതിനാല് ആവശ്യക്കാരും ഏറെയാണ്. കിലോയ്ക്ക് 70 രൂപയാണ് പരലിന്. ഒരു ദിവസം 10 മുതല്‍ 20 കിലോയെങ്കിലും ലഭിക്കുമെന്ന് മീന്‍പിടുത്തത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളി കിടങ്ങൂര്എക്സ്പ്രസിനോടു പറഞ്ഞു. വനിതകളും മീന്‍പിടുത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.