lunedì 31 ottobre 2011

ക്നാനായ ചരിത്രം സിനിമയാവുന്നു

കോട്ടയം: ക്നാനായ സമുദായത്തിന്റെ ചരിത്രം പരാമര്‍ശിക്കുന്ന 'ഈ സ്നേഹതീരം എന്ന ചലച്ചിത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. കോട്ടയം അതിരൂപതയുടെ നേതൃത്വത്തിലാണ് ചിത്രം നിര്‍മിക്കുന്നത്.മധ്യപൂര്‍വ ദേശത്തു നിന്നും പുറപ്പെട്ടു കൊടുങ്ങല്ലൂരില്‍ കപ്പലിറങ്ങിയ 72 കുടുംബങ്ങളില്‍ നിന്നു തുടങ്ങി പുതിയ കാലത്തെ വളര്‍ച്ച വരെ അടയാളപ്പെടുത്തുന്നതാവും ചിത്രമെന്നു ഫാ. തോമസ് കരുമ്പുകാലയില്‍ പറഞ്ഞു. മാര്‍ ജോസഫ് പണ്ടാരാശേരില്‍ അധ്യക്ഷത വഹിച്ചു. 

മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി. നായര്‍, നഗരസഭാധ്യക്ഷന്‍ സണ്ണി കല്ലൂര്‍, ഫാ. ജേക്കബ് വെള്ളിയാന്‍ എന്നിവര്‍ പ്രസംഗിച്ചു.ഷാജി സ്റ്റീഫനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രീകരണം നവംബര്‍ 10നു പൂര്‍ത്തിയാവും. പ്രേം പ്രകാശ്, ചാലി പാല എന്നിവരുള്‍പ്പെടെ പ്രമുഖ ടെലിവിഷന്‍ താരങ്ങള്‍ വേഷമിടുന്നുണ്ട്. സ്റ്റീഫന്‍ റോയിയാണ് ക്യാമറ. ഡിസംബറോടെ സിനിമ പൂര്‍ത്തിയാവും.


courtesy: kidangoor express

ടി.എം.ജേക്കബ് അന്തരിച്ചു.നാളെ സംസ്ഥാനത്തു പൊതുഅവധി

Malayalam Newsകൊച്ചി: ഭക്ഷ്യ - സിവില്‍ സപ്ലൈസ് മന്ത്രി ടി.എം. ജേക്കബ് (63) അന്തരിച്ചു. ഞായറാഴ്ച രാത്രി പത്തരയ്ക്ക് കൊച്ചിയിലെ ലേക്‌ഷോര്‍ ആസ്പത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി അദ്ദേഹം ചികിത്സയിലായിരുന്നു. മരണസമയത്ത് ഭാര്യ ഡെയ്‌സിയും മകന്‍ അനൂപ് ജേക്കബും സമീപത്ത് ഉണ്ടായിരുന്നു. മൃതദേ ഹം പിന്നീട് മോര്‍ച്ചറിയിലേക്കു മാറ്റി.

ഇന്നു രാവിലെ 9.30ന് എറണാകുളം ടൌണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവയ്ക്കും. സംസ്കാരം പിന്നീട് ജന്മനാടായ കൂത്താട്ടുകുളം ഒലിയപ്പുറത്ത്. ഇന്നലെ രാത്രി പത്തുമണി കഴിഞ്ഞതോടെ അദ്ദേഹത്തിന്റെ സ്ഥിതി അങ്ങേയറ്റം വഷളായതായി ചികിത്സയ്ക്ക് നേതൃത്വം നല്‍കിയിരുന്ന ഡോ. ഫിലിപ്പ് അഗസ്റിന്‍ പറഞ്ഞു. രോഗം മൂര്‍ച്ഛിച്ച വിവരമറിഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ധനമന്ത്രി കെ.എം മാണിയും ആശുപത്രിയിലെത്തിയിരുന്നു.

ഹൃദയത്തിന് സമ്മര്‍ദം കൂടുന്ന പള്‍മണറി ഹൈപ്പര്‍ ടെന്‍ഷന്‍ എന്ന അപൂര്‍വ രോഗമായിരുന്നു അദ്ദേഹത്തിന്. 18 വര്‍ഷമായി ഈ രോഗത്തിന് അദ്ദേഹം ചികിത്സയിലായിരുന്നു. പ്രമേഹവും അദ്ദേഹത്തെ അലട്ടിയിരുന്നു. ഒക്ടോബര്‍ 17നാണ് അദ്ദേഹത്തെ ലേക്‌ഷോര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം ഗുരുതരമായതോടെ കഴിഞ്ഞ ദിവസം അദ്ദേഹത്തെ ഐ.സി.യു.വിലേക്ക് മാറ്റുകയായിരുന്നു. >br>
1950 സെപ്റ്റംബര്‍ 16-ന് എറണാകുളം ജില്ലയിലെ ഒലിയപ്പുറത്ത് ടി.എസ്.മാത്യുവിന്റെയും അന്നമ്മ മാത്യുവിന്റെയും മകനായി ടി.എം. ജേക്കബ് ജനിച്ചു. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണു പൊതുപ്രവര്‍ത്തന ത്തിലേക്കു കടന്നത്. 1964-ല്‍ കേരള കോണ്‍ഗ്രസ് അംഗമായി. 1971-ല്‍ കേരള സ്റുഡന്റ്സ് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും 1972-75 കാലഘട്ടത്തില്‍ സംസ്ഥാന പ്രസിഡന്റുമായിരുന്നു. 1976 മുതല്‍ മൂന്നു വര്‍ഷക്കാലം കേരള യൂത്ത് ഫ്രണ്ട് പ്രസിഡന്റായിരുന്നു. 1979- 82, 1987-91 കാലഘട്ടങ്ങളില്‍ കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സ്ഥാനം വഹിച്ചു. 1977-ല്‍ പിറവത്തുനിന്ന് ആദ്യമായി നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 

അഞ്ചു മുതല്‍ 11 വരെയുള്ള അസംബ്ളികളില്‍ തുടര്‍ച്ചയായി പിറവം, കോതമംഗലം മണ്ഡലങ്ങളെ നിയമസഭയില്‍ പ്രതിനിധീകരിച്ചു. നാലുതവണ മന്ത്രിയായി. 1982-ല്‍ കെ.കരുണാകരന്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ വകുപ്പു മന്ത്രിയായി. 1991 മുതല്‍ കരുണാകരന്‍ ജലസേചന, സാംസ്കാരിക വകുപ്പുകളുടെ ചുമതല ഏല്പിച്ചതും ജേക്കബിനെയായിരുന്നു. തുടര്‍ന്നുവന്ന ആന്റണി മന്ത്രിസഭയിലും ജേക്കബ് ഇതേ വകുപ്പുകള്‍ കൈകാര്യം ചെയ്തു. കേരള സര്‍വകലാശാല അക്കാദമിക് കൌണ്‍സില്‍ അംഗം, ഡെമോക്രാറ്റിക് ഇന്ദിര കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എന്നീ നിലകളിലും ജേക്കബ് പ്രവര്‍ത്തിച്ചു. 2006-ലെ തെരഞ്ഞെടുപ്പില്‍ പിറവത്ത് പരാജയപ്പെട്ടു. 

പൊതുപ്രവര്‍ത്തനത്തിനിടയില്‍ പുസ്തക വായനയ്ക്കും എഴുത്തിനും സമയം കണ്െടത്തിയിരുന്ന ടി.എം. ജേക്കബ് എന്റെ ചൈനാ പര്യടനം എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്. ഈ പുസ്തകം മൈ ചൈന ഡയറി എന്ന പേരില്‍ ഇംഗ്ളീഷിലേക്കു മൊഴിമാറ്റി പ്രസിദ്ധീകരിച്ചിരുന്നു. എം.എ, എല്‍.എല്‍.ബി ബിരുദധാരിയാണ്. 2011-ലെ തെരഞ്ഞെടുപ്പില്‍ പിറവം മണ്ഡലം തിരിച്ചുപിടിച്ച് നിയമസഭയിലെത്തിയ ടി.എം. ജേക്കബ് ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ഭക്ഷ്യ സിവില്‍ സപ്ളൈസ് വകുപ്പു മന്ത്രിയായി. സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയില്‍ റേഷന്‍ കാര്‍ഡ് വിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഫലപ്രദമായി നടപ്പാക്കാന്‍ ടി.എം. ജേക്കബിനു സാധിച്ചിരുന്നു.

ഫെഡറല്‍ ബാങ്ക്, സീനിയര്‍ മാനേജരാണ് ഭാര്യ ഡെയ്‌സി. (മുന്‍ മുവാറ്റുപുഴ എംഎല്‍എ പെണ്ണമ്മ ജേക്കബിന്റെ പുത്രി) മക്കള്‍: അഡ്വ. അനൂപ് ജേക്കബ് (യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്), അമ്പിളി ജേക്കബ് (അസി. മാനേജര്‍, ഇന്‍കല്‍, തിരുവനന്തപുരം). മരുമക്കള്‍: അനില (ലക്ചറര്‍, ബി.പി.സി. കോളേജ്, പിറവം), ദേവ് (കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍, തിരുവനന്തപുരം). 

നാളെ സംസ്ഥാനത്തു പൊതുഅവധി പ്രഖ്യാപിച്ചു.

അന്തരിച്ച മന്ത്രി ടി.എം. ജേക്കബിനോടുള്ള ആദരസൂചകമായി നാളെ സംസ്ഥാനത്തു പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് അനുസരിച്ചുള്ള അവധിയായിരിക്കുമെന്നു പ്രത്യേക മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. എറണാകുളം ജില്ലയില്‍ ഇന്ന് അവധിയായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ജേക്കബിന്റെ മരണവിവരം അറിയിച്ചശേഷം ഇന്നു നിയമസഭ പിരിയും തിരുവനന്തപുരം: മന്ത്രി ടി.എം.ജേക്കബ് അന്തരിച്ച വിവിരം സഭാംഗങ്ങളെ ഔദ്യോഗികമായി അറിയച്ചശേഷം ഇന്നു നിയമസഭ പിരിയുമെന്നു സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ അറിയിച്ചു. മറ്റ് ഔദ്യോഗിക നടപടിക്രമങ്ങളൊന്നും ഉണ്ടാവില്ല. ഡിവൈഎഫ്ഐ നടത്താനിരുന്ന നിയമസഭാ മാര്‍ച്ചും മാറ്റി വച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ മൂന്നു ദിവസത്തെ പരിപാടികള്‍ മാറ്റി തിരുവനന്തപുരം: ടി.എം. ജേക്കബിന്റെ നിര്യാണത്തില്‍ അനുശോചിച്ചു കോണ്‍ഗ്രസിന്റെ മൂന്നു ദിവസത്തെ പരിപാടികള്‍ മാറ്റിവച്ചതായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല അറിയിച്ചു


courtesy: kidangoor express

domenica 30 ottobre 2011

മന്ത്രി T. M. JACOB അന്തരിച്ചു

കൊച്ചി: കേരളാ കോണ്‍ഗ്രസ് നേതാവും ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രിയുമായ ടി.എം.ജേക്കബ് (61) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആസ്പത്രിയില്‍ രാത്രി 10.30 ഓടെയായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതനായിരുന്നു അദ്ദേഹം. കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ നിയമസഭാ സമാജികരില്‍ ഒരാളായാണ് ടി.എം.ജേക്കബ് അറിയപ്പെടുന്നത്.

വകുപ്പ് ഭരണത്തിലും വിഷയങ്ങള്‍ പഠിച്ച് അവതരിപ്പിക്കുന്ന കാര്യത്തിലും രാഷ്ട്രീയ എതിരാളികള്‍ പോലും സമ്മതിക്കുന്ന കൃത്യതയും പ്രാവീണ്യവുമാണ് ജേക്കബിനെ പ്രിയങ്കരനാക്കുന്നത്. പിറവം മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമായ അദ്ദേഹം 1977 ലാണ് ആദ്യമായി എം.എല്‍.എ. ആകുന്നത്. ഇരുപത്തിയാറാം വയസ്സിലാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. 77 മുതല്‍ 2002 വരെ തുടര്‍ച്ചയായി നിയമസഭാംഗമാണ്.

1991, 1996, 2001 വര്‍ഷങ്ങളില്‍ പിറവത്തെ പ്രതിനിധീകരിച്ച അദ്ദേഹം 1980, 1982, 1987 വര്‍ഷങ്ങളില്‍ കോതമംഗലത്തുനിന്നും തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാഭ്യാസ-സാംസ്‌കാരിക മന്ത്രിയായും ജലസേചനമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിയമസഭാ പ്രവര്‍ത്തനങ്ങളുടേയും നയപരമായ ഇടപെടലുകളുടേയും പേരില്‍ ഏറെ ശ്രദ്ധ നേടിയ നേതാവായിരുന്നു ജേക്കബ്. കേരളം കണ്ട ഏറ്റവും മികച്ച സാമാജികന്‍ എന്ന് മുന്‍ മുഖ്യമന്ത്രി സി.അച്യുതമേനോന്‍ വിശേഷിപ്പിച്ച നേതാവാണ് ടി.എം.ജേക്കബ്.

1950 സപ്തംബര്‍ 16 ന് എറണാകുളം ജില്ലയിലെ തിരുമാറാടി പഞ്ചായത്തിലെ താണിക്കുന്നേല്‍ തറവാട്ടിലാണ് ജനനം. പിതാവ് ടി.എസ്.മാത്യു, മാതാവ് അന്നമ്മ. മണ്ണത്തൂര്‍ സര്‍ക്കാര്‍ എല്‍.പി.സ്‌കൂള്‍, വടകര സെന്റ് ജോണ്‍സ് ഹൈസ്‌കൂള്‍, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ്, തിരുവനന്തപുരം ലോ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ആനി ജേക്കബാണ് ഭാര്യ. മക്കള്‍: അനൂപ് ജേക്കബ്, അമ്പിളി. സംസ്‌കാരം പിന്നീട് നടക്കും.
 പ്രിയ നേതാവിന് ആദരാഞ്ജലികള്‍.....................ENTE  PUNNATHURA TEAM....

കല്ലിട്ടുനടയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു.മിനി ബസും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്

Malayalam Newsകിടങ്ങൂര്‍: റോഡിലെ കൊടുംവളവ് വാഹനങ്ങള്‍ക്ക് ഭീഷണിയാകുന്നു. അയര്‍ക്കുന്നം റോഡില്‍ പന്നഗം പാലത്തിനു സമീപത്തെ വളവാണ് വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും അപകടഭീഷണി ഉയര്‍ത്തുന്നത്. ഈ അപകട വളവില്‍ മിനിബസും ലോറിയും കൂട്ടിയിടിച്ച് ലോറിഡ്രൈവര്‍ സന്തോഷ് കെ.ആറിനാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം 2.30 നാണ് അപകടം നടന്നത്. ലോറിയുമായി കൂട്ടിയിടിച്ച ബസ് സമീപത്തെ മതിലില്‍ ഇടിച്ചാണ് നിന്നത്. അപകടം പതിവായിട്ടും അധികൃതര്‍ അശ്രദ്ധ തുടരുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടു. ഈ അപകടവളവിനെക്കുറിച്ച് നിരവധി തവണ കിടങ്ങൂര്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വളവില്‍ ആവശ്യത്തിന് വീതിയില്ലാത്തതാണ് പ്രദേശത്തെ അപകടകളമാക്കുന്നത്. പന്നഗം പാലം മുതല്‍ കല്ലിട്ടുനട വരെയുള്ള റോഡ് സ്വകാര്യവ്യക്തികള്‍ കയ്യേറിയതായി റവന്യു അധികൃതര്‍ സര്‍വ്വേയില്‍ കണ്ടെത്തിയതായി അറിയുന്നു. എന്നാല്‍ കയ്യേറ്റം ഒഴിപ്പിക്കാനോ റോഡ് വീതി കൂട്ടാനോ കഴിഞ്ഞിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഒന്നരമീറ്ററോളം പുറമ്പോക്ക് കയ്യേറിയതായി നാട്ടുകാര്‍ ആരോപിക്കുന്നു. അനധികൃത കൈയ്യേറ്റം ഒഴിപ്പിച്ച് റോഡന്റെ വീതി കൂട്ടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു


courtesy: kidangoor express

venerdì 28 ottobre 2011

പുന്നത്തുറ ചാരാത്ത് ജോണിയുടെ ഭാര്യ അന്നമ്മ നിര്യാതയായി


ഹുസ്റ്റെന്‍ :പുന്നത്തുറ  ചാരാത്ത് ജോണിയുടെ ഭാര്യ അന്നമ്മ (55)ഹുസ്റ്റനില്  നിര്യാതയായി.മക്കള്‍ ; ജസ്റ്റിന്‍ , റ്റീന .പരേത വെളിയന്നൂര്‍ തെക്കേപള്ളികൊട്ടാരത്തില്‍ കുടുംബഗമാണ് . വെള്ളിയാഴ്ച വൈകുന്നേരം 5 മുതല്‍ 9  വരെ ഹുസ്റ്റെന്‍ ക്നാനായ കമ്മ്യുണിറ്റി സെന്റെറില്‍ പൊതു ദര്‍ശനം ഉണ്ടായിരിക്കുന്നതിരിക്കും. സംസ്കാരം ശനിയാഴ്ച രാവിലെ 10  മണിക്ക്  St.Thomas Accumose പള്ളിയില്‍ .

sabato 22 ottobre 2011

കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്‌ ആശുപത്രിക്ക്‌ അവാര്‍ഡ്‌

Malayalam Newsതൃശൂര്‍: ഓള്‍ കേരള ജനനാവകാശ സംരക്ഷണ സമിതിയുടെ 2011 ലെ സ്‌പെഷല്‍ അവാര്‍ഡിന്‌ അര്‍ഹമായ മൂന്ന്‌ ഹോസ്‌പിറ്റലുകളിലൊന്നായി കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ഡ്‌ മിഷന്‍ ഹോസ്‌പിറ്റല്‍ തെരഞ്ഞെടുക്കപ്പെട്ടു. തൃശൂര്‍ ടൗണ്‍ഹാളില്‍ ഓള്‍ കേരള ജനനാവകാശ സംരക്ഷണ സമിതി സംഘടിപ്പിച്ച മതസൗഹാര്‍ദ നിറകുടുംബ മഹോത്സവം 2011 ല്‍ വച്ച്‌ ഹോസിപിറ്റല്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ഡേവിഡ്‌ എസ്‌.വി.എം, തോമസ്‌ ഉണ്ണിടാന്‍ എം.എല്‍.എ യില്‍ നിന്നും അവാര്‍ഡ്‌ ഏറ്റുവാങ്ങി. ആതുരശുശ്രൂഷ രംഗത്ത്‌ ഭ്രൂണഹത്യയെ നിരുത്സാഹപ്പെടുത്തുകയും, ജീവന്റെ ഭിഷഗ്വര പ്രതിജ്ഞയെ അഭംഗുരം പാലിച്ചു പോരുന്ന ഗൈനക്കോളജിസ്‌റ്റ്‌ ഡോക്ടര്‍മാര്‍ക്കുള്ള അവാര്‍ഡിന്‌ കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്‌ മിഷന്‍ ഹോസ്‌പിറ്റലിലെ സിസ്റ്റര്‍ ഡോ.മേരി മാര്‍സലസ്‌ എസ്‌.വി.എം അര്‍ഹയായി. ബിഷപ്‌ മാര്‍ പാസ്റ്റര്‍ ജോസഫ്‌ നീലങ്കാവില്‍ അവാര്‍ഡ്‌ സമ്മാനിച്ചു.


courtesy: kidangoor express

mercoledì 12 ottobre 2011

ജീവന് ഭീഷണിയായി ടിപ്പറുകള്‍ പായുന്നു. കൊങ്ങാണ്ടൂരില്‍ ടിപ്പര്‍ലോറിയിടിച്ച് ഒരു ജീവന്‍ കൂടി പൊലിഞ്ഞു.

Malayalam Newsകിടങ്ങൂര്‍: നിയമങ്ങള്‍ കാറ്റില്‍ പറത്തി മനുഷ്യജീവന് ഭീഷണിയായി കിടങ്ങൂര്‍- അയര്‍ക്കുന്നം പഞ്ചായ്ത്തുകളില്‍ ടിപ്പര്‍ ലോറികള്‍ പായുന്നു. സ്കൂള്‍ സമയത്ത് ടിപ്പര്‍ ലോറികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് ലോറികള്‍ പായുന്നത്. ടിപ്പര്‍ലോറികളില്‍ മണ്ണ്, കല്ല് എന്നിവ കൊണ്ടുപോകുമ്പോള്‍ മൂടി കൊണ്ടുപോകണമെന്ന് നിര്‍ദ്ദശിച്ചിട്ടുണ്ടെങ്കിലും അതൊന്നും പാലിക്കപ്പെടാറില്ല. ഇതുമൂലം പൊടിയുടെ ശല്യവും ഉണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.ഇന്നലെ വൈകുന്നേരം കൊങ്ങാണ്ടൂര്‍ പാറേവളവിനു സമീപം ടിപ്പര്‍ലോറിയിടിച്ചു പരിക്കേറ്റ പുല്ലുവേലില്‍ ജോസിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകിട്ടോടെ മരണമടഞ്ഞു. മൃതദേഹം പോസ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും, അയര്‍ക്കുന്നം പോലീസ് എസ്.ഐ എം.ഡി രാധാകൃഷ്ണന്‍ മേല്‍നടപടികള്‍ സ്വീകരിച്ചു.
courtesy: kidangoor express

domenica 9 ottobre 2011

കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്.

2011-12 വര്‍ഷത്തിലെ ഏറ്റുമാനൂര്‍ ഉപജില്ലാ ഗയിംസ് മേളയില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. ഏറ്റുമാനൂര്‍ എ.ഇ ഒ ശ്രീമതി മരിയ മാത്യു ട്രോഫികള്‍ വിതരണം ചെയ്തു.ചടങ്ങില്‍ സ്കൂള്‍ മാനേജര്‍ റവ.ഫാ. ജേക്കബ് വാലേല്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.എസ്.ടി.എ സെക്രട്ടറി ഇ.കെ ജോഷി ആശംസകള്‍ അര്‍പ്പിച്ചു. പ്രിന്‍സിപ്പാള്‍ ശ്രീ. ഫിലിപ്പ് തോമസ് സ്വാഗതവും ഹെഡ്മാസ്റര്‍ ശ്രീ. സി.യു തോമസ് കൃതജ്ഞതയും ആര്‍പ്പിച്ചു. ഈ വിജയത്തിനുവേണ്ടി കഠിനാദ്ധ്വാനം ചെയ്ത കായികാദ്ധ്യാപകന്‍ ശ്രീ. എ.ജെ അഗസ്റിനെ യോഗം അഭിനന്ദിച്ചു.


courtesy: kidangoor express

ജലനിരപ്പ് താന്നതോടെ മീനച്ചിലാറ്റില്‍ ചാകര.

Malayalam Newsകിടങ്ങൂര്‍: ചെക്ക്ഡാമില്‍ നിന്നും പിടിക്കുന്ന ആറ്റുപരല്‍ മീന്‍ കണ്ടാല്‍ ആരും ഒന്നു മോഹിച്ചു പോകും. കാരണം യാതൊരു മായവും കലരാത്ത ഒന്നാം തരം ശുദ്ധജലമത്സ്യമാണ് ഇവിടെ നിന്നു ലഭിക്കുന്നത്. ചെക്കുഡാമിനു മുകളില്‍ മണല്‍ചാക്ക് കുറുകെ നിരത്തി വച്ച് അതിനുമുകളില്‍ ചാട്ടവല വച്ച് വളരെ ശാസ്ത്രീയമായിട്ടാണ് ഇവിടെ മീന്‍പിടുത്തം നടക്കുന്നത്. കൂടുതലായും പരല്‍മീനാണ് വലയില്‍ ചാടുന്നത്. ഒന്നിനുപിറകേ ഒന്നായി ചാടുന്നത് എല്ലാവരും വളരെ കൌതുകത്തോടെയാണ് നോക്കിക്കണുന്നത്. 10 മിനിറ്റ് ഇടവിട്ട് വല എടുത്ത് ആവശ്യക്കാര്‍ക്ക് മീന്‍ കൊടുക്കുന്നുമുണ്ട്. യാതൊരു മായവുമില്ലാത്തതിനാല്‍ ആവശ്യക്കാരും ഏറെയാണ്. കിലോയ്ക്ക് 70 രൂപയാണ് പരലിന്. ഒരു ദിവസം 10 മുതല്‍ 20 കിലോയെങ്കിലും ലഭിക്കുമെന്ന് മീന്‍പിടുത്തത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളി കിടങ്ങൂര്‍എക്സ്പ്രസിനോടു പറഞ്ഞു. വനിതകളും മീന്‍പിടുത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.


courtesy: kidangoor express

ContactUs

sijoedacheril@gmail.com dittoperumanoor@gmail.com

സ്ഥിതിവിവരക്കണക്ക്

FOLLOWERS