martedì 27 settembre 2011

പുന്നത്തുറ കടിയംപള്ളില്‍ കെ. എം. ഫിലിപ്പിന്റെ ഭാര്യ അന്നമ്മ അന്തരിച്ചു.

പുന്നത്തുറ: കടിയംപള്ളില്‍ കെ. എം. ഫിലിപ്പിന്റെ ഭാര്യ അന്നമ്മ (82) അന്തരിച്ചു. സംസ്ക്കാരം 28-9-2011 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പുന്നത്തുറ സെന്റ് തോമസ് പഴയ പ്പള്ളിയില്‍. മക്കള്‍: ലൈസാമ്മ, മേരിക്കുട്ടി (ഡല്‍ഹി), ലയോണി, സെലിമോള്‍, പുഷ്പ, പൌളിന്‍ (സൌദി അറേബ്യ), ജയ്മോന്‍. മരുമക്കള്‍: മാത്യു അമ്പാട്ട് (ലിബിയ), മാത്തുക്കുട്ടി കുരീത്തറ, ജോസ് താന്നിപ്പറമ്പില്‍, സാബു കുഴിക്കാട്ടില്‍, കുര്യാക്കോസ് കൊച്ചുവട്ടോത്തറ, സെലീന തട്ടാപറമ്പില്‍.



സംസ്കര ചടങ്ങുകള്‍ 3pm മുതല്‍ ക്നാനായ വോയിസില്‍ തല്‍സമയം ഉണ്ടായിരിക്കുന്നതായിരിക്കും

 

അയര്‍ക്കൂന്നത്ത് കഞ്ചാവ് വില്പന വ്യാപകമാകുന്നു.

അയര്‍ക്കുന്നം: പ്രദേശത്ത് കഞ്ചാവ് വില്പന വ്യാപകമാകുന്നതായി പരാതി ഉയരുന്നു. അയര്‍ക്കുന്നം ബസ് സ്റാന്‍ഡിലും സമീപപ്രദേശങ്ങളിലുമാണ് കഞ്ചാവ് വില്പന വ്യാപകമായി നടക്കുന്നത്. പോലീസ് അധികാരികള്‍ ശ്രദ്ധിക്കണമെന്ന ആവശ്യം ശക്തമാണ്

domenica 25 settembre 2011

കിടങ്ങൂര്‍ പോലീസിന്റെ നേതൃത്തത്തില്‍ മണല്‍വേട്ട 5 വള്ളങ്ങള്‍ വെള്ളത്തില്‍ മുക്കി

Malayalam Newsകിടങ്ങൂര്‍.കിടങ്ങൂര്‍ എസ് ഐ സജീവ്‌ ചെറിയാന്റെ നേതൃത്തത്തില്‍ മണല്‍വേട്ട വ്യാപകമാക്കി.കിടങ്ങൂര്‍ ചെക്ക് ഡാമിന് സമീപം പത്തോളം വള്ളങ്ങളില്‍ മണല്‍ അനധികൃതമായി കയറ്റിക്കൊണ്ടിരുന്നപ്പോള്‍ ആണ് ഹൈബര്‍ ബോട്ടില്‍ എത്തിയ പോലീസ് മണല്‍ നിറച്ച അഞ്ചു വള്ളങ്ങള്‍ വെള്ളത്തില്‍ മുക്കി കളഞ്ഞത്.ഈ വള്ളങ്ങള്‍ കടവിലേക്ക് കൊണ്ട് പോകുവാന്‍ തുടങ്ങുകയായിരുന്നു പോലീസ് എത്തിയപ്പോള്‍.പോലീസിനെ കണ്ട തൊഴിലാളികള്‍ നീന്തി രക്ഷപെട്ടു.മീനച്ചില്ലാറിന്റെ ജലനിരപ്പ്‌ താണതോടെ മണല്‍വാരല്‍ വ്യാപകമായി.കരുത്തടത് കടവ് പാതിരക്കടവ്,കടുതോടില്‍ കടവ് ചെക്ക് ഡാം,കോലടി കടവ് തുടങ്ങി പലയിടങ്ങളിലും മണല്‍വാരല്‍ നടക്കുന്നുണ്ട് ഹൈബര്‍ ബോട്ട് തുടങ്ങിയ ആധുനിക സൌകര്യങ്ങള്‍ ഇല്ലാത്തതാണ് മണല്‍ വേട്ട തടയുവാന്‍ പലപ്പോഴും സാധിയ്ക്കാത്തത് എന്ന് കിടങ്ങൂര്‍ പോലീസ് അധികാരികള്‍  അറിയിച്ചു.മണല്‍ വേട്ടയ്ക്ക് കിടങ്ങൂര്‍ എസ് ഐ സജീവ്‌ ചെറിയാന്റെ ഒപ്പം എ എസ് ഐ ഗോപിനാഥന്‍ നായര്‍ നൌഷാദ് കെ വി ,സണ്ണി മോന്‍.സുരേഷ് ബി നായര്‍,കെ കെ കുര്യന്‍ തുടങ്ങിയവര്‍ നേത്രുതം കൊടുത്തു.


courtesy: kidangoor express

mercoledì 21 settembre 2011

67 കാരിയെ മാനഭംഗം ചെയ്തതിന് 32 കാരനെതിരേ കേസ്

അയര്‍ക്കുന്നം: 67 വയസുകാരിയെ മാനഭംഗം ചെയ്ത കേസില്‍ 32 കാരനെതിരേ പരാതി. തിരുവഞ്ചൂര്‍ വന്തല്ലൂര്‍ക്കര കോളനിയില്‍ മണിയന്‍തിട്ടയില്‍ ലാലുവിനെതിരേയാണു പരാതി. പരാതിക്കാരിയുടെ ആദ്യ ഭര്‍ത്താവിന്റെ സഹോദരിയുടെ മകനാണ് ലാലു. ഇക്കഴിഞ്ഞ 12-നായിരുന്നു സംഭവം. പ്രതിക്കെതിരേ കേസെടുത്തു പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതി ഒളിവിലാണ്. അയര്‍ക്കുന്നം എസ്ഐ എം.ടി. രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം


.courtesy: kidangoor express



അയര്‍ക്കുന്നത്ത് പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റില്‍

Malayalam Newsട്യൂഷന് പോവുകയായിരുന്ന വിദ്യാര്‍ഥികളെ തടഞ്ഞുനിര്‍ത്തിയശേഷം 11 വയസ്സുള്ള ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. മലപ്പുറം ഏറനാട് ഉഗ്രപുരം അരിക്കോട് തായതയ്യില്‍ മുഹമ്മദ് (23) ആണ് അയര്‍ക്കുന്നം പോലീസിന്റെ പിടിയിലായത്.

അയര്‍ക്കുന്നം താന്നിക്കപ്പടിക്ക് സമീപത്തെ റബ്ബര്‍തോട്ടത്തില്‍ വെച്ചായിരുന്നു സംഭവം. സഹോദരിയോടൊപ്പം നടന്നുപോകുമ്പോള്‍ മുഹമ്മദ് തടഞ്ഞുനിര്‍ത്തി, പെണ്‍കുട്ടിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി മാറ്റിനിര്‍ത്തിയാണ് ആണ്‍കുട്ടിയെ പീഡിപ്പിച്ചത്. പിന്നീട് ഇവര്‍ വീട്ടിലെത്തി വിവരം പറഞ്ഞതനുസരിച്ച് പോലീസില്‍ രക്ഷാകര്‍ത്താക്കള്‍ പരാതി നല്‍കുകയായിരുന്നു. മുഹമ്മദ് വീടുകള്‍ കയറിയിറങ്ങി പുസ്തകവില്പന നടത്തുന്നയാളാണെന്ന് പോലീസ് പറഞ്ഞു. കഞ്ഞിക്കുഴിയിലാണ് ഇയാള്‍ വാടകയ്ക്ക് താമസിക്കുന്നതെന്നും പോലീസ് പറഞ്ഞു.



courtesy: kidangoor express

venerdì 16 settembre 2011

കിടങ്ങൂര് കടകള്‍ നശിപ്പിച്ചവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണം.വി.എന്‍ വാസവന്‍

കിടങ്ങൂര്‍:കടകള്‍ നശിപ്പിച്ചവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുവാന്‍ പോലീസധികാരികള്‍ തയ്യാറാകണമെന്ന് വി.എന്‍ വാസവന്‍. എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ നയവിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. പി.എന്‍ വിനു, ഉഴവൂര്‍ വിജയന്‍, ലാലിച്ചന്‍ ജോര്‍ജ് ,റ്റി അര്‍ രഘു തുടങ്ങിയവര്‍ പ്രസംഗിച്ചു.നിരവധി എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ യോഗത്തില്‍ പങ്കെടുത്തു.


courtesy: kidangoor express

കിടങ്ങൂര്‍ സംഘര്‍ഷം.സനീഷിനെതിരെ കൊലപാതകക്കേസ്:

കിടങ്ങൂര്‍.കിടങ്ങൂരില്‍ സംഘര്‍ഷം തുടരുന്നു.ഒളിവില്‍ കഴിയുന്ന സനീഷിനായി തിരച്ചില്‍ ശക്തമാക്കി.കഴിഞ്ഞ ദിവസം മൂന്ന് പ്രതികള്‍ കൂടി അറസ്റ്റില്‍ ആയതോടെ അഞ്ചു പ്രതികള്‍ റിമാന്റിലാണ്. 

തിരുവോണ നാളില്‍ കിടങ്ങൂര്‍ സ്വദേശികളെ സഹോദരങ്ങളെ ഒരു സംഘം അക്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണം.



courtesy: kidangoor express

mercoledì 14 settembre 2011

മീനച്ചിലാറ്റില്‍ മണല്‍ക്കൊള്ള വ്യാപകമായി,കൂടുതല്‍ മണല്‍ കടത്തു നടക്കുന്നത് കിടങ്ങൂര്


മീനച്ചിലാറ്റില്‍ മണല്‍ക്കൊള്ള വ്യാപകമായി. മീനച്ചിലാറ്റില്‍ ജലനിരപ്പ് താണതോടെയാണ് മണല്‍വാരല്‍ രൂക്ഷമായിരിക്കുന്നത്.മണല്‍വാരല്‍ തടയുന്നതിനായി മണല്‍ സ്ക്വാഡ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും മണല്‍ക്കൊള്ള പൂര്‍ണമായി തടയാന്‍ കഴിഞ്ഞിട്ടില്ല. മണല്‍ സ്ക്വാഡ് പരിശോധനയ്ക്കായി പുറപ്പെടും മുന്‍പേ മണല്‍ മാഫിയ വിവരമറിയുന്നതായും ആക്ഷേപമുണ്ട്. എങ്കിലും അടുത്തിടെ ലോഡു കണക്കിനു മണലും വാഹനങ്ങളും മണല്‍ സ്ക്വാഡ് പിടിച്ചെടുത്തിരുന്നു. പ്രദേശത്ത് കിടങ്ങൂര്‍ പഞ്ചായത്തിലെ കടവുകളിലാണ് ഏറ്റവും കൂടുതല്‍ മണല്‍ കടത്തു നടക്കുന്നത്.

രാത്രി കാലങ്ങളില്‍ മീനച്ചിലാറ്റിലെ വിവിധ കടവുകളില്‍ നിന്ന് ലോഡു കണക്കിനു മണലാണ് പ്രതിദിനം കടത്തുന്നത്. കിടങ്ങൂര്‍ പഞ്ചായത്തിലെ കറുത്തേടത്ത്, ചെമ്പിളാവ്, പാതിര, കോലടി, മൂഴിക്കല്‍, കടുതോടില്‍ കടവുകളില്‍ നിന്നും ചെക്കുഡാമില്‍ നിന്നും മണല്‍വാരല്‍ നടക്കുന്നുണ്ട്. പുലര്‍ച്ചെയാണ് മണല്‍വാരല്‍ രൂക്ഷമായിരിക്കുന്നത്. പൊലീസിന്റെയും റവന്യൂ അധികൃതരുടെയും ഒത്താശയും പലപ്പോഴും മണല്‍മാഫിയായ്ക്ക് ലഭിക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.


courtesy: kidangoor express

കിടങ്ങൂര്‍ എസ് ഐ ക്ക് സ്ഥലം മാറ്റം

കിടങ്ങൂര്‍.നിരവധി ആരോപണങ്ങള്‍ക്കും സമ്മര്‍ധങ്ങള്‍ക്കും ഒടുവില്‍ കിടങ്ങൂര്‍ എസ് ഐ ക്ക് സ്ഥലം മാറ്റം.കിടങ്ങൂര്‍ എസ് ഐ കെ എം കുര്യാക്കോസിനെ തിടനാടെയ്ക്ക്(ഈരാറ്റുപേട്ട)മാറ്റിയപ്പോള്‍ തലയോലപ്പറമ്പ് എസ് ഐ വള്ളിച്ചിറ സ്വദേശി സജീവ്‌ ചെറിയാന്‍ ആണ് കിടങ്ങൂരിലേക്ക് വരുന്നത്.കിടങ്ങൂരിലുണ്ടായ സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ ഉണ്ടായ വീഴ്ചയാണ് സ്ഥലം മാറ്റത്തില്‍ കലാശിച്ചത് എന്ന് കരുതപ്പെടുന്നു.എസ്.പി. സി. രാജഗോപാലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.


courtesy: kidangoor express

സംഘര്‍ഷം:മൂന്നുപേര്‍കൂടി പിടിയില്‍ പച്ചക്കറിക്കടയില്‍ ബോംബുഭീഷണിയും

Malayalam Newsകിടങ്ങൂര്‍:കിടങ്ങൂര്‍ സംഘര്‍ഷവുമായി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന മൂന്നു പ്രതികളെ പോലീസ് അറസ്റ്റുചെയ്തു. 

പിറയാര്‍ വടക്കേക്കുറ്റ് ശരത് (23), കിഴക്കേപ്പറമ്പില്‍ രാജു (39), കളരിക്കല്‍ സുധീഷ് (26) എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ 11 മണിയോടെ കല്ലിട്ടുനട ഭാഗത്തുനിന്ന് അറസ്റ്റുചെയ്തത്. കോട്ടയത്ത് കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ്‌ചെയ്തു. ജില്ലാ ആസ്​പത്രിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച കിടങ്ങൂര്‍ തെക്കേക്കുറ്റ് വിനീത്‌മോഹന്‍ (24), കിഴക്കേക്കുറ്റ് ജിത്ത് ശ്രീകുമാര്‍ (21) എന്നിവരെ കോട്ടയം ടൗണില്‍നിന്ന് ഞായറാഴ്ച പിടികൂടിയിരുന്നു. ഇവരെയും കോടതി റിമാന്‍ഡ്‌ചെയ്തു. സനീഷ് എന്നയാളെക്കൂടി ഇനി പിടികൂടാനുണ്ട്. കൊലപാതക ശ്രമത്തിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളതെന്ന് പോലീസ് വ്യക്തമാക്കി. 

തിരുവോണ ദിവസമാണ് ടൗണില്‍ ഇവര്‍ സംഘര്‍ഷം സൃഷ്ടിച്ചത്. കിടങ്ങൂര്‍ സ്വദേശികളായ യുവാക്കളെ മര്‍ദ്ദിച്ചശേഷം ടൗണിലെ പച്ചക്കറിക്കടയില്‍ കയറി ഒളിച്ചിരുന്ന ഇവരെ പോലീസ് എത്തിയാണ് മോചിപ്പിച്ചത്. ഇതിനെതിരെ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് ഇവരെ പ്രതികളാക്കി കേസെടുക്കുകയായിരുന്നു. ഇതിനിടെ തിങ്കളാഴ്ച വൈകീട്ട് ഈ പച്ചക്കറിക്കടയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന അജ്ഞാതഭീഷണി പരിഭ്രാന്തി പരത്തി. 

കോട്ടയത്തുനിന്ന് പോലീസ് നായയും ബോംബ് സ്‌ക്വാഡും എത്തി കട പരിശോധിച്ചപ്പോള്‍ വ്യാജഭീഷണിയാണിതെന്ന് മനസ്സിലായി. കോട്ടയത്ത് എസ്.പി.യുടെ ഓഫീസിലേക്ക് ഫോണില്‍ വിളിച്ചാണ് വ്യാജസന്ദേശം ആരോ കൈമാറിയത്. ഇതുസംബന്ധിച്ചും അന്വേഷണംനടത്തും.കിടങ്ങൂര്‍ എസ്.ഐ കെ.എം കുര്യാക്കോസും സംഘവും സ്ഥലത്തെത്തിയിരുന്നു. വിവരമറിഞ്ഞ് വന്‍ജനാവലി സ്ഥലത്ത് തടിച്ചുകൂടിയിരുന്നു.





courtesy: kidangoor express

മാസ് ഫുട്ബോള്‍ മേളയ്ക്ക് സമാപനം

Malayalam Newsകിടങ്ങൂര്‍: കിടങ്ങൂര്‍ മാസിന്റെ നേതൃത്വത്തില്‍ നടന്നു വന്നിരുന്ന ഫുട്ബോള്‍ മേള സമാപിച്ചു. വൈകുന്നേരം നടന്ന ഫൈനല്‍ മത്സരത്തില്‍ പതിനാലാം വാര്‍ഡ് പതിമുന്നാം വാര്‍ഡിനെ 3-0 ന് പരാജയപ്പെടുത്തി. മേളയോടനുബന്ധിച്ച് പുരുഷന്മാരുടെ വടംവലി, വനിതകളുടെ വടംവലി, ടു വീലര്‍ ഫ്രാന്‍സി ഡ്രസ് എന്നിവ നടത്തി. സമാപന സമ്മേളനം മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജോഷി കുമ്പുങ്കല്‍ അദ്ധ്യക്ഷത വഹിച്ചു. ബോബി മാത്യു വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു.ജോസ് കോലടി, സോമന്‍ ഒറ്റാട്ട്, സാനു പാട്ടശ്ശേരി, രഘുനാഥ്, ജോസ്കുട്ടി, സജി, പ്രദീപ് വലിയപറമ്പില്‍, പിറ്റി ജോസഫ്, കെ.എം രാധാകൃഷ്ണന്‍, വി.കെ സുരേന്ദ്രന്‍, കെ.ആര്‍ സുന്ദരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.




courtesy: kidangoor express

അക്രമികള്‍ പിടിയില്‍ പോലീസ് വീണ്ടും മാതൃക കാട്ടി

Malayalam Newsകിടങ്ങൂര്‍.കഴിഞ്ഞ ഓണം നാളില്‍ കിടങ്ങൂ ര് ഗുണ്ടാവിളയാട്ടം നടത്തിയ ആറംഗസംഘത്തിലെ രണ്ടുപേരെ കിടങ്ങൂര്‍ പോലീസ് കോട്ടയത്ത് വെച്ച് ഓടിച്ചിട്ട്‌ പിടിച്ചു.കിടങ്ങൂര്‍ എ എസ് ഐ ഗോപിനാഥന്‍ നായരുടെ നേതൃത്തത്തില്‍ ഉള്ള സംഘം ആണ് പ്രതികളെ പിടികൂടിയത്.

അക്രമികള്‍ കോട്ടയം ഭാഗത്തുണ്ട് എന്ന് വിവരം വെച്ച് കിടങ്ങൂര്‍ പോലീസ് കോട്ടയത്തേക്ക് പോകുകയായിരുന്നു.പോലീസിനെ കണ്ട അക്രമികള്‍ ഓടി രക്ഷപെടുവാന്‍ ശ്രമിക്കുന്നത് കണ്ട നാട്ടുകാര്‍ അക്രമികള്‍ക്ക് പിന്നാലെ ചെന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പോലീസ് പിടിയില്‍ ആയ വിനീത് കിഴക്കേക്കുറ്റ് ,ജിത്തു ശ്രീകുമാര്‍ എന്നിവരെ നാളെ കോടതിയില്‍ ഹാജരാക്കിയേക്കും.സുധീഷ്, രാജു, ശരത് എന്നിവരാണ് രക്ഷപ്പെട്ടത്. 

ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണു സംഭവം. 

പ്രതികളായ അഞ്ചു യുവാക്കള്‍ കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയിലെ പതിനൊന്നാം വാര്‍ഡില്‍ ചികില്‍സതേടിയിരുന്നു. ഇവര്‍ ആശുപത്രി വിടുമ്പോള്‍ അറസ്റ്റ് ചെയ്യാനായി കിടങ്ങൂര്‍ പൊലീസ് രണ്ടു പൊലീസുകാരെ മഫ്തിയില്‍ നിര്‍ത്തിയിരിക്കുമ്പോഴാണ് പ്രതികള്‍ നാടകീയമായി രക്ഷപ്പെടാന്‍ ശ്രമിച്ചത്.ഇവരെ ആശുപത്രിയില്‍നിന്നു വിട്ടയയ്ക്കുമെന്നു ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്നു കിടങ്ങൂര്‍ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം എത്തുമ്പോഴാണു പ്രതികള്‍ രക്ഷപ്പെട്ടത്.ഇവര്‍ എത്തുന്നതറിഞ്ഞ പ്രതികള്‍ ഡോക്ടര്‍മാരോട് തട്ടിക്കയറിയശേഷം ആശുപത്രിയില്‍നിന്ന് ഇറങ്ങിയോടുകയായിരുന്നു. ഇവര്‍ക്ക് രക്ഷപ്പെടുന്നതിന് ആവശ്യമായ സൌകര്യങ്ങള്‍ ഒരുക്കാന്‍ ബന്ധുക്കള്‍ എത്തിയിരുന്നതായി സൂചനയുണ്ട്.

മഫ്തിയില്‍ കാവലുണ്ടായിരുന്ന പൊലീസിനെ വെട്ടിച്ചു ജില്ലാ ആശുപത്രിയുടെ പ്രധാന വാതിലിലൂടെ പുറത്തിറങ്ങിയ പ്രതികള്‍ കെകെ റോഡിലൂടെ ചെല്ലിയൊഴുക്കം റോഡിലെത്തി.ഇൌ സമയം ജില്ലാ ആശുപത്രിയിലെത്തിയ കിടങ്ങൂര്‍ പൊലീസ് സംഘം ഇവര്‍ രക്ഷപ്പെട്ട വഴിയെ പിന്‍തുടര്‍ന്നു. ആശുപത്രിയില്‍ കാവലിലുണ്ടായിരുന്ന മഫ്തി പൊലീസുകാര്‍ക്കൊപ്പം എത്തിയ പൊലീസുകാര്‍ ശാസ്ത്രി റോഡില്‍വച്ച് പ്രതികളില്‍ രണ്ടുപേരെ പിടികൂടുകയായിരുന്നു. ഇവരില്‍ ഒരാള്‍ പൊന്തക്കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു. നാട്ടുകാരും പൊലീസിന്റെ സഹായത്തിനെത്തി. മറ്റു മൂന്നുപേര്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

കിടങ്ങൂര്‍ എസ്ഐ: കെ.എം. കുര്യാക്കോസ് വയര്‍ലസിലൂടെയും മൊബൈലിലൂടെയും കോട്ടയം ഇൌസ്റ്റ്, വെസ്റ്റ്, ട്രാഫിക്ക് പൊലീസില്‍ വിവരമറിയിച്ചതോടെ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പൊലീസിന്റെ തലങ്ങും വിലങ്ങുമുള്ള ഓട്ടം കണ്ട് നാട്ടുകാരും ഒപ്പം കൂടിയതോടെ നഗരത്തിനു കാഴ്ചയുമായി.നഗരത്തില്‍ ഇവര്‍ പരിശോധന നടത്തിയെങ്കിലും രക്ഷപ്പെട്ട മൂന്നുപേരെ കണ്ടെത്താന്‍ സാധിച്ചില്ല. 





courtesy: kidangoor express

മാതൃകയായി കിടങ്ങൂര്‍ പോലീസ്


കിടങ്ങൂര്‍.കിടങ്ങൂര്‍ നിവാസികളുടെ ആഗ്രഹവും ആവശ്യവും അറിഞ്ഞ് കിടങ്ങൂര്‍ പോലീസ്.ഇന്ന് രാവിലെ മുതല്‍ മാസ്സിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഓണാഘോഷപ്പരിപാടികള്‍ക്ക് തകര്‍പ്പന്‍ തുടക്കം.കിടങ്ങൂര്‍ കണ്ടത്തില്‍ വെച്ചേറ്റവും വലിയ പോലീസ് സംരഷണം ആണ് ഓണാഘോഷപ്പരിപാടികള്‍ക്ക് കിടങ്ങൂരില്‍ കണ്ടുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയ മത നേതാക്കള്‍ നിരന്തരമായി പോലീസും ആയി ചെയ്ത ചര്‍ച്ചയുടെ ഭലം ആയിട്ടാണ് ഇന്ന് കിടങ്ങൂര്‍ നിവാസികളുടെ ആഗ്രഹത്തിന് പോലീസ് സമ്മതം മൂളിയത്.ഇനി കിടങ്ങൂരില്‍ ഉള്ള അക്രമികളെ കൂടി പിടികൂടി കടുത്ത ശിഷ വാങ്ങിക്കൊടുത്ത് വീണ്ടും പോലീസ് മാതൃക കാട്ടും എന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.


courtesy: kidangoor express

ജീവന്‍ കൊടുത്തും ഓണാഘോഷം നടത്തും.കിടങ്ങൂര്‍ നിവാസിക

കിടങ്ങൂര്‍.മുന്‍വര്‍ഷങ്ങളില്‍ നടത്തിവന്നിരുന്ന മാസിന്റെ ഓണാഘോഷപരിപാടികള്‍ 10- വാര്‍ഷികം പ്രമാണിച്ച് വിപുലമായ ഒരുക്കങ്ങലോടെ ആണ് നടത്തിവന്നിരുന്നത്.എന്നാല്‍ ചില സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം മൂലം കിടങ്ങൂരില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഓണാഘോഷപരിപാടികള്‍ നിറുത്തിവെയ്ക്കാന്‍ കിടങ്ങൂര്‍ പോലീസ് ഓണാഘോഷ കണ്‍വീനര്‍ ജോഷി കുംബുക്കലിന് ഉത്തരവ് നല്‍കിയിരുന്നു. 

എന്നാല്‍ എല്ലാവര്‍ഷവും ജാതിമത ഭേദമന്യേ കിടങ്ങൂര്‍നിവാസികള്‍ ആഘോഷിക്കുന്ന ഓണാഘോഷം ഇത്തവണയും മുന്‍നിശ്ചയപ്രകാരം തന്നെ നടത്തണം എന്ന നാട്ടുകാരുടെ ആവശ്യം മാസ് സംഘാടകരെ ഓണാഘോഷം നടത്തുവാന്‍ നിര്‍ബന്ധിതരാക്കിയിരിക്കുവാണ്. എന്ത് വിലകൊടുത്തും കിടങ്ങൂരിന്റെ സമാധാനം നിലനിര്‍ത്തുന്നതിനൊപ്പം ഓണാഘോഷവും നടത്തും എന്നവാശിയില്‍ ആണ് കിടങ്ങൂര്‍നിവാസികള്‍.ദുഷ്ടശക്തികള്‍ക്ക് കിടങ്ങൂരില്‍ സ്ഥാനം ഇല്ല എന്നും അവര്‍മൂലം കിടങ്ങൂരിന്റെ ദിനചര്യങ്ങള്‍ മാറ്റാന്‍ അനുവദിക്കില്ല എന്നും ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് കിടങ്ങൂരിന്റെ മക്കള്‍ ജാതി മത രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി അണി നിരന്നിരിക്കുവാണ്.

ജനങ്ങള്‍ക്ക്‌ സംരക്ഷണവും സമാധാന ജീവിതത്തിനവസരവും ഉണ്ടാക്കേണ്ട പോലീസിന്റെ കഴിവുകേട് കൊണ്ടാണ് അക്രമികള്‍ കിടങ്ങൂരില്‍ നിലനിന്നിരുന്നതെന്നും,അക്രമത്തിന് ശേഷം അവര്‍ രക്ഷപെടാന്‍ കാരണം ആയതെന്നും പരക്കെ ആരോപണം ഉണ്ട്.അതിന്റെ പ്രധിഷേധം കൊണ്ടും കൂടിയാണ് ഓണാഘോഷ പരിപാടികളും ആയി മുന്നോട്ട് പോകുവാന്‍ നാട്ടുകാരെ നിര്‍ബന്ധിതരാക്കിയത്.





courtesy: kidangoor express

sabato 10 settembre 2011

മാസിന്റെ ഫുട്ബാള്‍ മേളയ്ക്ക് താല്‍ക്കാലിക വിലക്ക്

കിടങ്ങൂര്‍.കിടങ്ങൂരില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ഓണാഘോഷത്തിന്റെ ഭാഗമായി മാസ് കിടങ്ങൂര്‍ നടത്തിവരുന്ന ഫുട്ബാള്‍ മേള താല്‍കാലികമായി നിറുത്തിവെച്ചു.താല്‍ക്കാലികമായിഫുട്ബാള്‍ മേള നിറുത്തി വെയ്ക്കാന്‍ ഉള്ള ഉത്തരവ് കിടങ്ങൂര്‍ പോലീസ് മാസ് കണ്‍ വീനര്‍ ജോഷി കുംബുക്കലിനു കൈമാറി




courtesy: kidangoor express

കിടങ്ങൂര്‍ ആശുപതി പ്രവര്‍ത്തനത്തോട് ജനത്തിന് അതൃപ്തി


കിടങ്ങൂര്‍.ഗുണ്ടാവിളയാട്ടത്തില്‍ പരുക്കുപറ്റി ചെന്ന കിടങ്ങൂര്‍ നിവാസികള്‍ക്ക് പ്രാഥമിക ചികിത്സ നിഷേധിച്ചു എന്ന് പരാതി. ഇതിനെപറ്റി അന്യോഷിക്കാന്‍ ചെന്ന കിടങ്ങൂര്‍ എക്ഷ്പ്രസ് പ്രധിനിധിയോട് ആശുപത്രി ജീവനക്കാര്‍ തട്ടിക്കേറി.ഇന്നലെ ഗുരുതരമായ പരുക്കുകളോടെ ചികിത്സ തേടി ആശുപത്രിയില്‍ ചെന്ന സഹോദരങ്ങള്‍ക്ക്‌ ചികിത്സ നിഷേധിച്ചത് അല്‍പസമയം ആശുപത്രി പരിസരത്ത് സംഘര്‍ഷാവസ്ഥ പരത്തി.ഇവര്‍ക്ക് ചികിത്സ നിഷേധിച്ചാല്‍ കിടങ്ങൂര്‍ നിവാസികളുടെ സഹകരണം ഇനി മേല്‍ ആശുപത്രിയോട്‌ ഉണ്ടാകില്ല എന്ന് നാട്ടുകാര്‍ ഭീഷണിപ്പെടുത്തി.തുടര്‍ന്ന് ആശുപത്രി മാനേജ്മെന്റ് ഇടപെട്ട് റെറ്റിന്‍ മാത്യു ,റെന്‍സോ മാത്യു എന്നിവര്‍ക്ക് ചികിത്സ നല്‍കുവാന്‍
സമ്മതിക്കുകയായിരുന്നു.

courtesy: kidangoor express

കിടങ്ങൂരില്‍ ഹര്‍ത്താല്‍ സമാധാനപൂര്‍ണ്ണം

ഇന്നലെ തെരുവ് കോളനിയിലെ ഗുണ്ടകള്‍ ടൌണില്‍ നടത്തിയ അക്രമത്തില്‍ പ്രധിക്ഷേധിച്ചു കിടങ്ങൂര്‍ പൌരവലിയുടെ നേതൃത്വത്തില്‍ ഇന്ന് നടത്തിയ ഹര്‍ത്താലും പ്രകടനവും സമധാനപൂര്‍ണ്ണം.രാവിലെ 8 മണിക്ക് ടൌണില്‍ നിന്ന് ആരംഭിച്ച പ്രകടനത്തില്‍ കിടങ്ങൂരിലെ നാനാ ജാതി മതസ്ഥര്‍ പങ്കെടുത്തു.ഇന്നലെ വൈകിട്ട് മാസ്സ് ഫുട്ബോള്‍ മേളയുമായി അനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തില്‍ സഹോദരങ്ങളായ കുന്നുംപുരത്തില്‍ റെറ്റിന്‍ ‍മാത്യു,റെന്‍സോ മാത്യു എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു .ഇവര്‍ കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് ആശുപത്രിയില്‍ ചികിത്സയില്‍ ആണ്. http://www.livestream.com/knanayaglobal


courtesy: kidangoor express

കിടങ്ങൂരില്‍ സംഘര്‍ഷം,പച്ചക്കറിക്കട തല്ലിപ്പൊളിച്ചു.നാട്ടുകാര്‍ പോലീസ് സ്റ്റേ ഷനും ഹൈ വേയും ഉപരോധിച്ചു.നാളെ കിടങ്ങൂരില്‍ ഹര്‍ത്താല്‍

കിടങ്ങൂര്‍.ഏതാനും വര്‍ഷങ്ങള്‍ ആയി കിടങ്ങൂരില്‍ നിലനിന്നിരുന്ന സംഘര്‍ഷം രൂക്ഷമായി. കുറച്ചുനാളുകളായി കിടങ്ങൂരും പരിസരത്തും നടന്നു വരുന്ന ഗുണ്ടാവിളയാട്ടത്തില്‍ പ്രധിഷേധിച്ച് നാട്ടുകാര്‍ ജാതിയും മതവും പാര്‍ട്ടിയും മറന്ന് ഒറ്റക്കെട്ടായി അക്രമികള്‍ക്കെതിരെ സംഘടിക്കുന്നു.അക്രമികള്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടും കൊണ്ടും കിടങ്ങൂരു നടക്കുന്ന പ്രശ്നങ്ങളില്‍ പ്രധിഷേധിച്ചും നാട്ടുകാര്‍ പോലീസ് സ്റ്റേ ഷനും ഹൈ വേയും ഉപരോധിച്ചു.

ഇത്തവണത്തെ മാസ്സിന്റെ ഫുട്ബാള്‍ കളിയോടനുബന്ധിച്ചു നടന്ന വാക്കുതര്‍ക്കമാണ് ഇന്ന് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തല്ലില്‍ കലാശിച്ചത് .കുന്നുംപുറം വീട്ടിലെ രണ്ടു സഹോദരങ്ങളെ കിടങ്ങൂര്‍ കോ ഓപ്പ്റേറ്റിവ് ബാങ്കിന് സമീപം ഓണത്തിന്റെ അന്ന് വൈകിട്ട് അടിച്ചു നിലംപരിശാക്കിയത്തിനു പകരം ആയിട്ട് കിടങ്ങൂര്‍ തെരുവില്‍ നിന്ന് സംഘര്‍ഷം ഉണ്ടാക്കിയവരെ തിരഞ്ഞുപിടിച്ച് മറുവിഭാഗം അക്രമിക്കുന്നതായിട്ടാണ് ആദ്യം കിട്ടിയ വിവരം.

കോ ഓപ്പ് റേറ്റി വ് ബാങ്കിന് സമീപം വെച്ച് കൂട്ടമായി വന്ന തെരുവില്‍ നിന്നുള്ള സംഘം സഹോദരങ്ങളെ മാരകായുദങ്ങളും,കല്ലുകള്‍ തോര്‍ത്തില്‍ കെട്ടിയതും ഒക്കെ ആയി അക്രമിക്കുകയായിരുന്നു.അക്രമത്തിനിടയില്‍ സഹോദരങ്ങളില്‍ ഒരുവന്‍ കയ്യില്‍ കിട്ടിയ കുപ്പിയ്ക്കെറിഞ്ഞ് അക്രമികളില്‍ ഒരാളുടെ കാലിനും പരുക്കുപറ്റിയിട്ടുണ്ട് എന്നാണു അറിയാന്‍ കഴിഞ്ഞത്.സഹോദരങ്ങളെ ‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

അതിനുശേഷം മറുവിഭാഗം നടത്തിയ അക്രമത്തില്‍ തെരുവില്‍ നിന്നുള്ളവര്‍ സംഘം ചേരാറുള്ള കിടങ്ങൂര്‍ ശ്രീമുരുകന്‍ തീയേറ്ററിന് സമീപം ഉള്ള പച്ചക്കറിക്കട തല്ലിപ്പൊളിക്കുകയായിരുന്നു..

ഇപ്പോള്‍ കിട്ടിയത്.8.30 pm ഇന്ത്യന്‍ സമയം 

ഒരു ജീപ്പില്‍ കിടങ്ങൂര്‍ കവലയില്‍ എത്തിയ അക്രമികളെ നാട്ടുകാര്‍ തല്ലിയോടിച്ചു. കവലയില്‍ ആയിരക്കണക്കിനാളുകള്‍ ആണ് തടിച്ചുകൂടിയിരിക്കുന്നത് .വിവിധ നേതാക്കള്‍ കിടങ്ങൂരിലേക്ക് എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്നു.

9.00 pm.കടയില്‍ ഒളിച്ചിരുന്ന പ്രതി രക്ഷപെടുവാന്‍ എസ് ഐ സഹായിച്ചു എന്നാരോപിച്ച് നാട്ടുകാര്‍ എസ് ഐ ക്കെതിരെ അസഭ്യ വാക്കുകള്‍ ഉപയോഗിച്ച് മുദ്രാവാക്യങ്ങള്‍ മുഴക്കി. കിടങ്ങൂര്‍ കവലയില്‍ തെരുവ് സ്വദേശി നടത്തിയിരുന്ന പഴക്കട നാട്ടുകാര്‍ തല്ലിപ്പൊളിച്ചു.പ്രതികള്‍ക്കായി പോലീസ് തെരുവില്‍ ചെന്നുവെങ്കിലും എല്ലാവരും രക്ഷപെട്ടു. 

10pmഏരിയ രവി,പച്ചക്കറി കുഞ്ഞുമാന്‍, തക്കപ്പന്‍ എന്നിവരെ പോലീസ് കസ്റ്റ ഡിയില്‍ എടുത്തു.പ്രതികള്‍ ഹാജരാകുന്നതുവരെ ഇവരെ കസ്റ്റ ഡിയില്‍ വെയ്ക്കാന്‍ ആണ് സാധ്യത. 

10.30.ഗുണ്ടാവിളയാട്ടത്തില്‍ പ്രധിഷേധിച്ച് നാളെ രാവിലെ 8മുതല്‍ 6വരെ കിടങ്ങൂരില്‍ ഹര്‍ത്താല്‍.കിടങ്ങൂര്‍ പൌരസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്



courtesy: kidangoor express

ContactUs

sijoedacheril@gmail.com dittoperumanoor@gmail.com

സ്ഥിതിവിവരക്കണക്ക്

FOLLOWERS