domenica 30 ottobre 2011

മന്ത്രി T. M. JACOB അന്തരിച്ചു

കൊച്ചി: കേരളാ കോണ്‍ഗ്രസ് നേതാവും ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രിയുമായ ടി.എം.ജേക്കബ് (61) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആസ്പത്രിയില്‍ രാത്രി 10.30 ഓടെയായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതനായിരുന്നു അദ്ദേഹം. കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ നിയമസഭാ സമാജികരില്‍ ഒരാളായാണ് ടി.എം.ജേക്കബ് അറിയപ്പെടുന്നത്.

വകുപ്പ് ഭരണത്തിലും വിഷയങ്ങള്‍ പഠിച്ച് അവതരിപ്പിക്കുന്ന കാര്യത്തിലും രാഷ്ട്രീയ എതിരാളികള്‍ പോലും സമ്മതിക്കുന്ന കൃത്യതയും പ്രാവീണ്യവുമാണ് ജേക്കബിനെ പ്രിയങ്കരനാക്കുന്നത്. പിറവം മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമായ അദ്ദേഹം 1977 ലാണ് ആദ്യമായി എം.എല്‍.എ. ആകുന്നത്. ഇരുപത്തിയാറാം വയസ്സിലാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. 77 മുതല്‍ 2002 വരെ തുടര്‍ച്ചയായി നിയമസഭാംഗമാണ്.

1991, 1996, 2001 വര്‍ഷങ്ങളില്‍ പിറവത്തെ പ്രതിനിധീകരിച്ച അദ്ദേഹം 1980, 1982, 1987 വര്‍ഷങ്ങളില്‍ കോതമംഗലത്തുനിന്നും തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാഭ്യാസ-സാംസ്‌കാരിക മന്ത്രിയായും ജലസേചനമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിയമസഭാ പ്രവര്‍ത്തനങ്ങളുടേയും നയപരമായ ഇടപെടലുകളുടേയും പേരില്‍ ഏറെ ശ്രദ്ധ നേടിയ നേതാവായിരുന്നു ജേക്കബ്. കേരളം കണ്ട ഏറ്റവും മികച്ച സാമാജികന്‍ എന്ന് മുന്‍ മുഖ്യമന്ത്രി സി.അച്യുതമേനോന്‍ വിശേഷിപ്പിച്ച നേതാവാണ് ടി.എം.ജേക്കബ്.

1950 സപ്തംബര്‍ 16 ന് എറണാകുളം ജില്ലയിലെ തിരുമാറാടി പഞ്ചായത്തിലെ താണിക്കുന്നേല്‍ തറവാട്ടിലാണ് ജനനം. പിതാവ് ടി.എസ്.മാത്യു, മാതാവ് അന്നമ്മ. മണ്ണത്തൂര്‍ സര്‍ക്കാര്‍ എല്‍.പി.സ്‌കൂള്‍, വടകര സെന്റ് ജോണ്‍സ് ഹൈസ്‌കൂള്‍, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ്, തിരുവനന്തപുരം ലോ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ആനി ജേക്കബാണ് ഭാര്യ. മക്കള്‍: അനൂപ് ജേക്കബ്, അമ്പിളി. സംസ്‌കാരം പിന്നീട് നടക്കും.
 പ്രിയ നേതാവിന് ആദരാഞ്ജലികള്‍.....................ENTE  PUNNATHURA TEAM....

Nessun commento:

Posta un commento

ContactUs

sijoedacheril@gmail.com dittoperumanoor@gmail.com

സ്ഥിതിവിവരക്കണക്ക്

FOLLOWERS