venerdì 29 luglio 2011

തോമാ ശ്ലീഹ

തോമാ ശ്ലീഹാ അപ്പൂപാ
പുന്നത്തുരയുടെ അപ്പൂപ്പാ
തലമുറ തോറും ഞങ്ങളെയെന്നും
കാത്തരുലുന്നൊരു മുത്തപ്പാ
                         
കര്ഷകമക്കള്ഞങ്ങള്ക്കെന്നും
കാവല്ക്കാരന്തോമാശ്ലീഹാ
ഞങ്ങടെ വയലും ഞങ്ങടെ വിളവും
സംരക്ഷിക്കും തോമാശ്ലീഹാ

ഭാരത മണ്ണില്സുവിശേഷതിന്
പൊന്തിരിയന്നു തെളിച്ചവനെ
കേരള മണ്ണില്പള്ളികള്ഏഴര
ഞങ്ങള്ക്കായി തീര്തവനെ

മലയാറ്റൂരില്ബൈബിളുംഎന്തി
വചനം നല്കി തോമാശ്ലീഹാ
മൈലാപ്പൂരില്രക്തം ചിന്തി
യേശുവിനായി  തോമാശ്ലീഹാ

നൂറ്റാണ്ടുകളായി കൈമാറീടും
നിന്തിരു സാക്ഷ്യംഈ മക്കള്
വാഴ്ത്തിപ്പാടും നിന്നപദാനം
പുന്നതുരയിലെ നിന്മക്കള് 

                      ജോയ് പരിപ്പള്ളില്
            ദമ്മാം , സൗദി അറേബ്യ  

giovedì 28 luglio 2011

11 കെ വി ലൈനില്‍ നിന്നും ഷോക്കേറ്റു

കിടങ്ങൂര്‍ സൌത്ത:് ചക്ക പറിക്കുന്നതിനിടയില്‍ 11 കെ വി ലൈനില്‍ നിന്നും പള്ളിയേമ്പില്‍ മാത്യുവിന് ഷോക്കേറ്റു. കിടങ്ങൂര്‍ സൌത്ത് പോളക്കപ്പടിക്കു സമീപം പോളക്കല്‍ ജേക്കബിന്റെ പുരയിടത്തില്‍ നില്‍ക്കുന്ന പ്ളാവിലെ ചക്ക പറിക്കുമ്പോഴാണ് അപകടം ഉണ്ടായത്. ടി വി ആന്റിനയുടെ പൈപ്പു വച്ച് ചക്ക പറിക്കുന്നതിനിടെ പൈപ്പ് കയ്യില്‍ നിന്നും വഴുതി 11 കെ.വി ലൈനില്‍ തട്ടുകയായിരുന്നു. പൊള്ളലേറ്റ മാത്യുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

mercoledì 27 luglio 2011

ക്നാനായക്കാര്‍ ഒരു പ്രത്യേക വിഭാഗമാണ്.അവര്‍ തനിമയില്‍ നിലനില്‍ക്കുന്നു-മാര്‍ മാത്യു അറക്കല്‍

യു കെ : ക്നാനായക്കാര്‍ ഒരു പ്രത്യേക വിഭാഗമാണ്.അവര്‍ തനിമയില്‍ നിലനില്‍ക്കുന്നു എന്ന്  മാര്‍ മാത്യു അറക്കല്‍ പ്രസ്താപിച്ചു.  യു കെ യില്‍ ഒരു ഓണ്‍ലൈന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് . പ്രധാന ഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു
•കേരളത്തില്‍ ഇല്ലാത്തതും മറ്റ് വിദേശ രാജ്യങ്ങളില്‍ മാത്രം കാണുന്നതുമായ ഒരു പ്രതിഭാസമാണ് ക്നാനായാക്കാരും അല്ലാത്തവരും തമ്മിലുള്ള പ്രശ്നങ്ങള്‍. ഇതിനെ പിതാവ് എങ്ങനെ കാണുന്നു?

പിതാവ്: ക്നാനായക്കാര്‍ ഒരു പ്രത്യേക വിഭാഗമാണ്. അവര്‍ ക്നാനായി തൊമ്മന്റെ വംശത്തില്‍ പെടുന്നു. അവര്‍ അവരുടെ തനിമയില്‍ നിലനില്‍ക്കുന്നു. അവര്‍ അവരുടെ രക്ത ബന്ധങ്ങള്‍ മാറ്റുവാന്‍ തയ്യാറാകില്ല. ആരെങ്കിലും വിവാഹം വഴിയോ മറ്റോ മാറിയാല്‍ അവര്‍ പുറത്താകുകയാണ്. അവരുടെ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും ചെറിയ വ്യത്യാസങ്ങളുമുണ്ട്. ഇത് കേരളത്തിലുമുണ്ട്. പലരും അത് ശ്രദ്ധിക്കുന്നില്ല എന്ന് മാത്രമേയുള്ളു. ഇവിടെ വന്ന് ചെറിയ ഒരു കമ്മ്യൂണിറ്റിയില്‍ അവര്‍ ഒത്തുചേരുമ്പോള്‍ വലിയ ഒരു പ്രതിഭാസമായിതോന്നുന്നതാണ്. ഇതില്‍ ആശ്ചര്യപ്പെടേണ്ട കാര്യമില്ല. 
courtesy: knanayavoice

lunedì 25 luglio 2011

കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ കൂട്ടിയിടിച്ച് പുന്നത്തുറക്കാരന്‍ ഡ്രൈവര്‍ ഉള്‍പടെ 40 പേര്‍ക്ക് പരിക്ക്‌

പാലാ: കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ കൂട്ടിയിടിച്ച് നാല്പതോളം പേര്‍ക്ക് പരിക്ക്. ഞായറാഴ്ച വൈകീട്ട് നാലരയോടെ പാലാ-ഏറ്റുമാനൂര്‍ റോഡില്‍ പുലിയന്നൂര്‍ കാണിക്കമണ്ഡപത്തിന് സമീപമാണ് അപകടം. പാലായില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസ് ഓട്ടോറിക്ഷയിലിടിച്ചശേഷം കോട്ടയത്തുനിന്ന് പാലായ്ക്ക് വരികയായിരുന്ന ഫാസ്റ്റ്പാസഞ്ചറില്‍ ഇടിക്കുകയായിരുന്നു. നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ഓട്ടോറിക്ഷയിലും ബസ്സിടിച്ചു.

സൂപ്പര്‍ഫാസ്റ്റിന്റെ സീറ്റിനും സ്റ്റിയറിംഗിനും ഇടയില്‍ കുരുങ്ങിയ ഡ്രൈവറെ നാട്ടുകാരും പാലായില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്സും ചേര്‍ന്ന് സീറ്റ് നീക്കി പുറത്തെടുക്കുകയായിരുന്നു. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 

സൂപ്പര്‍ഫാസ്റ്റ് ഓടിച്ചിരുന്ന പുന്നത്തുറ പുത്തന്‍പറമ്പില്‍ സി.കെ. മാത്തച്ചന്‍, ഫാസ്റ്റ് പാസഞ്ചറിന്റെ ഡ്രൈവര്‍ എ.എല്‍. അജയ്‌മോന്‍ എന്നിവരും പരിക്കേറ്റവരിലുള്‍പ്പെടും. പരിക്കേറ്റ് അരുണാപുരത്തെ സ്വകാര്യ ആസ്​പത്രിയില്‍ ചികിത്സതേടിയവര്‍: കോഴിക്കോട് ശാലോം വീട്ടില്‍ കിരണ്‍ (17), മേലമ്പാറ പറപ്പള്ളിക്കുന്നേല്‍ അനന്ദു (17), പോത്തന്‍കോട് സരസ്വതിയില്‍ ലത (49), ചമ്പക്കുളം ഇളമനശ്ശേരില്‍ സിസ്റ്റര്‍ നാന്‍സി (50), തിടനാട് വാഴയില്‍ സെബാസ്റ്റ്യന്‍ (55), മേഴ്‌സി (60), കരിങ്കുന്നം കളരിക്കല്‍ ജോണ്‍സണ്‍ (24), ഉടുമ്പന്നൂര്‍ കോളത്ത് എബി, എറണാകുളം ഇടാറ്റുകര നിധിന്‍പോള്‍ (21), കെഴുവംകുളം പ്രാക്കാനാട്ട് ദിവാകരന്‍ (50), കൊല്ലം വേങ്ങയില്‍ ബീന (42), പാത്താമുട്ടം ഓണറ്റുകരോട്ട് ഷൈലന്‍ (39), കുറിച്ചി കോണിക്കുഴിക്കല്‍ മുഹമ്മദ് ഫാറൂക്ക് (47), അമയന്നൂര്‍ തെക്കേവാലേല്‍ ശാന്തി എന്‍. നായര്‍ (52), പോത്തന്‍കോട് സരസ്വതിയില്‍ ഗൗതമന്‍ (24), മല്ലികശ്ശേരി പുത്തന്‍പുരയ്ക്കല്‍ ജെയിംസ് (24), അറക്കുളം വെട്ടിക്കാട്ടില്‍ നിര്‍മ്മല്‍ (20), കരിമണ്ണൂര്‍ പോത്തശ്ശേരില്‍ രമാദേവി (20), കോട്ടയം വണ്ടനാത്ത് ഷാജി (48), അമയന്നൂര്‍ തെക്കേവാലേല്‍ നാരായണന്‍ നായര്‍ (62), പുത്തന്‍വീട് തച്ചിരേത്ത് ലൈല (43), തിരുവല്ല മാലയത്ത് സുജാത (19), അന്തീനാട് താഴത്തേല്‍ ശ്രീജ (23), കൊല്ലപ്പള്ളി കൂട്ടുമാക്കല്‍ ബിജി (26), കുമ്മനം പുതിയറ മുരളി (45), മാടപ്പള്ളി പിറയില്‍ ഇല്ലം സാവിത്രി അന്തര്‍ജ്ജനം (52), ഉടുമ്പന്നൂര്‍ ചീനിക്കല്‍ സിദ്ദിഖ് (28), മാടപ്പള്ളി പിറയില്‍ ഇല്ലം കൃഷ്ണകുമാര്‍ (22), ഇടനാട് മുണ്ടയ്ക്കവയലില്‍ സരസ്വതിയമ്മ (58), ഏറ്റുമാനൂര്‍ പവിത്രം അഞ്ജലി (19), കോതനല്ലൂര്‍ മണ്ണൂര്‍മംഗലത്ത് അനു എം. ഹരി (19), ഇരു ബസ്സിലെയും കണ്ടക്ടര്‍മാരായ ജി. രഞ്ജിത്, കെ.എസ്. ജയന്‍. നിസാര പരിക്കേറ്റ മുപ്പതോളം പേരെ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു.

കാരിത്താസിലെ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ തീപ്പിടിത്തം; ഒരു ലക്ഷം രൂപയുടെ നഷ്ടം

ഏറ്റുമാനൂര്‍: തെള്ളകത്തെ കാരിത്താസ് കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ തീപ്പിടിത്തം. യു.പി.എസും ബാറ്ററികളും എയര്‍കണ്ടീഷണറുകളും കത്തിനശിച്ചു. ഒരു ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു.

തിങ്കളാഴ്ച രാവിലെ 11.35നാണ് തീപ്പിടിത്തമുണ്ടായത് റേഡിയേഷന്‍ റൂമിലെ യു.പി.എസും മറ്റും ഘടിപ്പിച്ചിരുന്ന സ്ഥലത്താണ് തീപ്പിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നു. രോഗികളെ മുറിയില്‍നിന്ന് മാറ്റിയിരുന്നു. ഇവിടമാകെ പുക നിറഞ്ഞ അവസ്ഥയിലായിരുന്നു.

കോട്ടയത്തുനിന്ന് സ്റ്റേഷന്‍ ഓഫീസര്‍ കെ.പി.സെയ്ദ് മുഹമ്മദിന്റെ നേതൃത്വത്തിലെത്തിയ അഗ്‌നിശമനസേനാ വിഭാഗം പ്രാഥമിക അഗ്‌നിശമന യന്ത്രങ്ങള്‍ ഉപയോഗിച്ച് അപകടമൊഴിവാക്കി. 60 കെ.വി.ശേഷിയുള്ള യു.പി.എസ്, 5 ബാറ്ററി, രണ്ട് എയര്‍കണ്ടീഷണര്‍ എന്നിവയാണ് കത്തിനശിച്ചത്. ഏറ്റുമാനൂര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

domenica 24 luglio 2011

സ്റ്റീഫന്‍ ജോര്‍ജ്ജിനെ കേരളാ കോണ്‍ഗ്രസ് ( ലയന വിരുദ്ധ വിഭാഗം) സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു


തിരുവനന്തപുരം : കുടുത്തുരുത്തി മുന്‍ എം എല്‍ എ സ്റ്റീഫന്‍ ജോര്‍ജ്ജിനെ കേരളാ കോണ്‍ഗ്രസ് ( ലയന വിരുദ്ധ വിഭാഗം) സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു.
നേരത്തെ കേരള കോണ്‍ഗ്രസ് (എം)ന്റെ പാനലില്‍ പലവട്ടം മത്സരിച്ചിട്ടുള്ള സ്റ്റീഫന് ഇക്കുറി സീറ്റുനല്‍കാന്‍ പാര്‍ട്ടി തയ്യാറായിരുന്നില്ല. പകരം സ്റ്റീഫനെ കഴിഞ്ഞ തവണ എല്‍ഡിഎഫ് പാനലില്‍ നിന്നു തോല്‍പ്പിക്കുകയും ഭരണം തീരാറായപ്പോള്‍ പി ജെ ജോസഫിനൊപ്പം പാര്‍ട്ടിയെ മൊത്തമായി മാണി വിഭാഗത്തില്‍ ലയിപ്പിക്കുകയും ചെയ്തതോടെ യുഡിഎഫ് പാളയത്തിലേക്ക് എത്തിയ സിറ്റിങ് എംഎല്‍എ മോന്‍സ് ജോസഫിനായിരുന്നു, കേരള കോണ്‍ഗ്രസ് (എം) ഇക്കുറി സീറ്റ് അനുവദിച്ചത്. അതോടെ വിമതനായി മത്സരിക്കാനൊരുങ്ങിയ സ്റ്റീഫന്‍ ജോര്‍ജിനെ പിന്തുണയ്ക്കാന്‍ പി സി തോമസിന്റെയും സ്കറിയ തോമസിന്റെയും സുരേന്ദ്രന്‍ പിള്ളയുടെയും നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് (ലയനവിരുദ്ധ വിഭാഗം) തയ്യാറായി മുന്നോട്ടുവന്നു. ഇതോടെ സ്കറിയ തോമസ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാവുകയും കഴിഞ്ഞ പ്രാവശ്യത്തെ പോര് പക്ഷം മാത്രം പരസ്പരം മാറി ആവര്‍ത്തിക്കുകയുമായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഇക്കുറിയും മോന്‍സ് ജോസഫ് ആണ് വിജയിച്ചത്

giovedì 21 luglio 2011

മാണി സാര്‍ നേരിട്ടന്വേഷിക്കുന്നു: പി.സി ജോര്‍ജ് ഇനിയും പത്രക്കാരെ കാണുമോ?


കോട്ടയം: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ ഉടലെടുത്ത എസ്എംഎസ് വിവാദം ഏതുനിമിഷവും എങ്ങോട്ടേക്കും നീങ്ങാവുന്ന അവസ്ഥയിലെത്തി നില്‍ക്കുകയാണ്. പാര്‍ട്ടിയുടെ ഐക്യംതന്നെ ചോദ്യംചെയ്യപ്പെടുന്ന വിവാദത്തില്‍ പാര്‍ട്ടിയിലെ ആരെങ്കിലും ബന്ധപ്പെട്ടിട്ടുണ്ടോ എന്ന കാര്യം ചെയര്‍മാനായ താന്‍ അന്വേഷിക്കുമെന്ന് ധനകാര്യമന്ത്രി കെ. എം. മാണി വിശദീകരിച്ചു. അങ്ങനെ ഏകപക്ഷീയമായി അന്വേഷിക്കേണ്ടെന്ന നിലപാടിലാണ് വിവാദത്തില്‍ ആരോപണവിധേയനായ പി.സി ജോര്‍ജ്. കഴിഞ്ഞദിവസം കോട്ടയത്തു ചേര്‍ന്ന പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റിയില്‍ വിവാദത്തെക്കുറിച്ച് കാര്യമായ ചര്‍ച്ച നടന്നിരുന്നു. പി.ജെ ജോസഫിനെതിരെ ഉയര്‍ന്ന അശ്ലീല എസ്.എം.എസ് വിവാദത്തിനു പിന്നില്‍ പി.സി. ജോര്‍ജിന്റെ ഗൂഢാലോചനയാണെന്ന സാക്ഷിമൊഴിയുടെയും നേതാക്കളുടെ തുടര്‍പ്രസ്താവനകളുടെയും പശ്ചാത്തലത്തിലായിരുന്നു യോഗം.' വിവാദത്തില്‍ പാര്‍ട്ടിയുടെ ആളുകള്‍ക്ക് ബന്ധമുള്ളതായി മാധ്യമങ്ങളില്‍ കണ്ടിരുന്നു. വിവാദം സൃഷ്ടിച്ചതിലും പ്രചരിപ്പിച്ചതിലും പാര്‍ട്ടിയിലെ ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ അത് തെറ്റാണ്. ഇക്കാര്യം അന്വേഷിക്കും. അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തില്‍ മുന്നോട്ട് പോകാന്‍ ഒരു പാര്‍ട്ടിക്കുമാവില്ല. മാന്യമായി ജീവിക്കുന്നയാളെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ മനഃപൂര്‍വ്വം ഉണ്ടാക്കിയതാണ് ഈ വിവാദം.' അദ്ദേഹം പറഞ്ഞു.

മന്ത്രി പി.ജെ ജോസഫിനെതിരെ ഉയര്‍ന്ന അശ്ലീല എസ്.എം.എസ് വിവാദത്തിനു പിന്നില്‍ പി.സി. ജോര്‍ജ്ജിന്റെ ഗൂഢാലോചനയാണെന്ന സാക്ഷിമൊഴിയുടെയും നേതാക്കളുടെ പ്രസ്താവനകളുടെയും പശ്ചാത്തലത്തില്‍ വ്യാഴാഴ്ച ചേര്‍ന്ന കേരള കോണ്‍ഗ്രസ്(എം) സ്റ്റിയറിങ് കമ്മിറ്റി യോഗം ശബ്ദായമാനമായി. വിവാദത്തില്‍ പി. സി. ജോര്‍ജ്ജിന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് പഴയ ജോസഫ് വിഭാഗത്തിലെ നേതാക്കള്‍ ആവശ്യപ്പെടുകയും ജോര്‍ജ്ജിന്റെ അനുയായികള്‍ ഇതിനെ എതിര്‍ക്കുകയും ചെയ്തു. ഒടുവില്‍ സംഭവത്തെക്കുറിച്ച് ചെയര്‍മാന്‍ കെ. എം. മാണി അന്വേഷിക്കാമെന്ന തീരുമാനമുണ്ടായി. എന്നാല്‍, 'നാളത്തെ പത്രത്തില്‍ പി. സി. ജോര്‍ജ്ജിനെതിരെ മാണി അന്വേഷിക്കും എന്നാണ് വാര്‍ത്ത വരുന്നതെങ്കില്‍ എനിക്കും മാധ്യമങ്ങളെ കാണേണ്ടിവരും' എന്ന് പി. സി. ജോര്‍ജ് പറഞ്ഞത് കെ. എം മാണിയെ ചൊടിപ്പിച്ചു. 'അങ്ങനെയൊന്നും പറയേണ്ട, പാര്‍ട്ടിക്ക് ആരും അനിവാര്യരല്ല' എന്ന് മാണി കടുപ്പിച്ച് തന്നെ പറയുകയും ചെയ്തു. എസ്. എം. എസ് വിവാദത്തെക്കുറിച്ച് തിങ്കളാഴ്ച തന്നെ കെ. എം. മാണി, പി. ജെ. ജോസഫ്, പി. സി. ജോര്‍ജ് എന്നിവര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ ചര്‍ച്ച നടത്തുകയും പ്രശ്‌നം പറഞ്ഞുതീര്‍ക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച സ്റ്റിയറിങ് കമ്മിറ്റി ചേര്‍ന്നയുടന്‍ ഇക്കാര്യം മാണി അറിയിക്കുകയും ചെയ്തു.

എന്നാല്‍ വിവാദത്തെക്കുറിച്ച് അന്വഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഫ്രാന്‍സിസ് ജോര്‍ജ്,പി. സി. ജോസഫ്, ആന്റണിരാജു തുടങ്ങിയവര്‍ ശക്തമായി ആവശ്യപ്പെട്ടു. പി. സി. ജോര്‍ജ്ജിനെ പ്രതിരോധിക്കാന്‍ ആലപ്പുഴ ജില്ലാ പ്രസിഡന്റ് ജേക്കബ്ബ് ജോര്‍ജ് അരികുപുറം, മാലേത്ത് പ്രതാപചന്ദ്രന്‍ തുടങ്ങിയവര്‍ രംഗത്തെത്തി. ഒടുവില്‍ താന്‍ തന്നെ അന്വേഷിക്കാമെന്ന് മാണി പറഞ്ഞപ്പോള്‍ പി. സി. ജോര്‍ജ് എഴുന്നേറ്റു. ഈ സമയം, 'മാണിസാര്‍ സംസാരിക്കുമ്പോള്‍ മറ്റൊരാള്‍ പ്രസംഗിക്കേണ്ട' എന്നു പറഞ്ഞ് കൊട്ടാരക്കര പൊന്നച്ചന്‍ പി. സി. ജോര്‍ജ്ജിനെതിരെ തിരിഞ്ഞു. പിന്നീടായിരുന്നു പി. സി. ജോര്‍ജ്ജിന്റെ ഭീഷണി. ഇവിടെ ഗ്രൂപ്പുകളൊന്നുമില്ലെന്ന് മാണി യോഗത്തില്‍ പറഞ്ഞെങ്കിലും മാണി, ജോസഫ്, ജോര്‍ജ് ഗ്രൂപ്പുകളുടെ സാന്നിധ്യം തെളിയിക്കുന്നതായിരുന്നു യോഗം. തൊടുപുഴ സ്വദേശിനിയായ ഒരു യുവതിയുടെ ഫോണിലേക്ക് പി.ജെ ജോസഫിന്റെ ഫോണില്‍നിന്ന് വന്നുവെന്ന് പറയപ്പെടുന്ന എം.എം.എസ് ആണ് വിവാദത്തിന് തുടക്കം കുറിച്ചത്. യുവതി തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഇതു സംബന്ധിച്ച് പരാതി നല്‍കിയിരുന്നു.

പിന്നിട് ഈ സംഭവത്തില്‍ മുഖ്യ സാക്ഷിയായിരുന്നയാള്‍ പ്രശ്‌നം ഗൂഢാലോചനയാണെന്നും ഇതിനുപിന്നില്‍ പി.സി. ജോര്‍ജ്ജും െ്രെകം എഡിറ്റര്‍ നന്ദകുമാറുമാണെന്നും കോടതിയില്‍ മൊഴി നല്‍കിയതോടെയാണ് സംഭവം വിവാദമായത്. അതേസമയം മന്ത്രി പി.ജെ ജോസഫിനെതിരേയുള്ള എസ്.എം.എസ് ലൈംഗീകവിവാദകേസ് കെട്ടിച്ചമച്ചതാണെന്നു ബോധ്യമായതോടെ സംഭവത്തിനു പിന്നില്‍ ആരൊക്കെയുണ്ടെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് കേരളാകോണ്‍ഗ്രസിലെ ജോസഫിനൊപ്പം നില്‍ക്കുന്ന നേതാക്കള്‍. മന്ത്രി ജോസഫിനെതിരേ തൊടുപുഴ സ്വദേശിനി നല്‍കിയ പരാതിക്കു പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന സംശയം അവരുടെ പരാതിയില്‍ത്തന്നെ വ്യക്തമാണ്. കോടതിയില്‍ ജോസഫിനെതിരേ നല്‍കിയ പരാതിയിലെയും ഭര്‍ത്താവ് ജെയ്‌മോനെതിരേ വെള്ളത്തൂവല്‍ പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയിലെയും പരാമര്‍ശങ്ങള്‍ പരസ്പര വിരുദ്ധമാണ് എന്നതാണു ഇതിനു പ്രധാനതെളിവ്. തൊടുപുഴ ചെറംതോട്ടുകര യില്‍ താമസിക്കുന്ന 34കാരി കഴിഞ്ഞ മെയ് 21നാണ് തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജ്‌സ്‌ട്രേറ്റ് കോടതിയില്‍ ജോസഫിനെതിരേ പരാതി നല്‍കിയത്. ജോസഫിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് എസ്എംഎസ് അയയ്ക്കുകയും ഫോണില്‍ വിളിച്ച് മോശമായി സംസാരിക്കുകയും ചെയ്‌തെന്നാണ് പരാതി

mercoledì 20 luglio 2011

കല്ലിട്ടുനടയില്‍ ലോറി നിയന്ത്രണം വിട്ടു അപകടം

കല്ലിട്ടുനട: കിടങ്ങൂര്‍ -അയര്‍ക്കുന്നം റൂട്ടില്‍ അപകടകരമായ വളവില്‍ നിയന്ത്രണം വിട്ട ലോറി മതിലില്‍ ഇടിച്ചു. ഇന്നലെ വൈകിട്ട് 8 മണിയോടെയായിരുന്നു സംഭവം. കല്ലിട്ടുനട വളവില്‍ അപകടങ്ങള്‍ നിത്യസംഭവമാകുകയാണ്. പന്നഗം പാലം മുതല്‍ കല്ലിട്ടുനടവരെ സ്വകാര്യവ്യക്തികള്‍ പുറമ്പോക്ക് കൈയോറിയിട്ടുണ്ട്. പുറമ്പോക്ക് ഒഴിപ്പിച്ച് വളവുകള്‍ നിവര്‍ത്തിയാല്‍ അപകടങ്ങള്‍ ഒഴിവാക്കാമെന്ന് നാട്ടുകാര്‍ പറഞ്ഞു. പക്ഷേ അധികാരികള്‍ ഇതിനു തയ്യാറാകുന്നില്ലെന്ന് അവര്‍ പറഞ്ഞു.

സൗദി ക്നാനായ സംഗമം റിയാദില്‍

സൗദി : അഞ്ചാമത് സൗദി ക്നാനായ സംഗമം ഈതവണ റിയാദില്‍ വച്ച് നടത്തപ്പെടുന്നു. സൌദിയിലുള്ള എല്ലാ ക്നാനായ കാരെയും ഇതിലേക്ക് ക്ഷണിക്കുന്നു.

         ഡിറ്റോ പെരുമാനൂര്‍

martedì 19 luglio 2011

KASHTAM.....

ഇന്നത്തെ സ്‌പെഷല്‍ ബീഫോ അതോ നായയോ..?

കോട്ടയം: ബീഫ്‌ ഫ്രൈ എന്ന പേരില്‍ തട്ടുകടകളില്‍ നിന്നു കഴിക്കുന്ന ഫ്രൈ യഥാര്‍ഥ ബീഫ്‌ ഫ്രൈ തന്നെയോ, സംശയിക്കണമെന്ന്‌ അനുഭവസ്‌ഥര്‍ പറയുന്നു. പല ഇറച്ചികളും 'മിക്‌സ്'ചെയ്‌ത് ബീഫ്‌ ഫ്രൈയാക്കുന്നവര്‍ ഉണ്ട്‌. എന്നാല്‍, അടുത്തിടെ കോട്ടയത്തിനു സമീപമുണ്ടായ സംഭവം, പലരുടെയും ബീഫ്‌ ഫ്രൈ കഴിക്കലിന്റെ കൊതി അവസാനിപ്പിക്കും.

നാടന്‍ നായയെ കൊന്ന്‌ ഇറച്ചിയെടുത്ത്‌ ബീഫ്‌ ഫ്രൈയെന്ന ഓമനപ്പേരില്‍ വിറ്റ്‌ കാശാക്കുന്ന സംഘങ്ങള്‍ ഉണ്ടത്രേ. ഇതു മാത്രവും, നായ ഇറച്ചി ബീഫിനൊപ്പം ചേര്‍ത്തുമാണ്‌ ഈ വെറെറ്റി ഫ്രൈ തയാറാക്കുന്നത്‌. ടേസ്‌റ്റില്‍ ഉഗ്രനെന്ന സര്‍ട്ടിഫിക്കറ്റും നല്‍കിയാണ്‌ ഭൂരിഭാഗം പേരും മടങ്ങുന്നത്‌. ചിലര്‍ സംശയം പ്രകടിപ്പിക്കാറുണ്ടെങ്കിലും യാഥാര്‍ഥ്യം കണ്ടെത്താറില്ല. ഇതിന്റെ പിന്നില്‍ വന്‍ സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നതായാണ്‌ വിവരം.

വെറുതേ തെരുവുകളില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായകളെയാണ്‌ ഇത്തരക്കാര്‍ വലയിലാക്കുന്നത്‌. ഒട്ടോയിലോ ജീപ്പിലോ എത്തി തീറ്റ നല്‍കി വശത്താക്കിയാണ്‌ നായകളെ പിടിക്കുന്നത്‌. നഗരസഭയോ മറ്റ്‌ അധികാരികളോ തെരുവു നായകളെ നിയന്ത്രിക്കാന്‍ നടപടിയെടുക്കാതിരുന്നിട്ടും കോട്ടയത്ത്‌ തെരുവുനായകളുടെ എണ്ണം കുറഞ്ഞത്‌ ഉദാഹണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇത്തരത്തില്‍ പല സ്‌ഥലങ്ങളില്‍ നിന്ന്‌ ഓട്ടോയില്‍ തെരുവുനായകളെ കയറ്റിക്കൊണ്ടു പോകുന്നത്‌ കണ്ടവരുണ്ടത്രേ. എം.സി.റോഡില്‍ ഏറ്റുമാനൂര്‍ ഭാഗത്തേക്കാണ്‌ ഈ ഓട്ടോകളേറെയും പോകുന്നതെന്നും പറയപ്പെടുന്നു. ഇങ്ങനെ പിടികൂടപ്പെടുന്ന നായകളാണ്‌ പിന്നീട്‌ ബീഫ്‌ ഫ്രൈയായി രംഗപ്രവേശം ചെയ്യുന്നത്‌.

കനിയുണ്ട് കനിയുണ്ടാ കാട്ടില്‍....

കായുണ്ട് കനിയുണ്ട് കനിയുണ്ടാ കാട്ടില്‍......
ആ കനി തിന്നെറിഞ്ഞൊരു കുരുവുണ്ടാ കാട്ടില്‍ ....
ആ കുരു വളര്‍ന്നൊരു ചെടിയുണ്ടാ കാട്ടില്‍ ...
ആ ചെടി വളര്‍ന്നൊരു മരമുണ്ടാ കാട്ടില്‍ ...
ആ മരം കാണാന്‍ വന്നൊരു പരദേശി കപ്പിത്താന്‍
ആ മരം വെട്ടാന്‍ വന്നൊരു പരദേശി കപ്പിത്താന്‍ ...
ഒരു മഴു എറിഞ്ഞപ്പോള്‍ ആ മരം കുലുങ്ങി ....
രണ്ടു മഴു എറിഞ്ഞപ്പോള്‍ ആ മരം ഞാടുങ്ങി ...
മൂന്ന് മഴു എറിഞ്ഞപ്പോള്‍ ആ മരം വീണു ....
ആ മരം വെട്ടി ഇട്ടോരു മത്സ്യകപ്പല് തീര്‍ത്തു
അതിന്മേല്‍ എന്തെല്ലാം വാണിഭാമുണ്ടെന്നോ.....
ഇഞ്ചി മഞ്ഞള്‍ ചുക്ക് അടയ്ക്ക അടയ്ക്ക കത്തി കരിന്ചെരു ..
അടിയോ പിടിയോ കലമാന്‍ ചിമിരോ .....
താമരയില്‍ വന്നിരുന്നൊരു വണ്ട്‌ മുരളുന്നെ ....
വണ്ടുമല്ല തുംബിമല്ല തെക്കെരുടെ ആന.....
തെക്കെരുടെ ആന ഇങ്ങനെ തിന്നു മതിച്ചു നടക്കുന്നെ ....
ആന ആന തെക്കെരുടെ ആന.........

    DITTO PERUMANOOR

KL- 5 AD 345

കോട്ടയം അതിരുപത ബിഷപ്പ് മാര്‍ മാത്യു മൂലക്കാടിന്‍റെ പുതിയ വാഹനത്തിന്‍റെ നമ്പര്‍ KL- 5 AD 345.....ക്നനയക്കാരുടെ ഭാരത കുടിയേറ്റം നടന്ന വര്‍ഷം എന്ന നിലയില്‍ AD 345 എന്ന നമ്പറിനു ക്നാനായ സമുദായത്തില്‍ ഒരു പ്രത്യേകത ഉണ്ട്......ഇന്നലെ ആണ് വാഹനത്തിന്‍റെ രജിസ്ട്രെഷന്‍ നടന്നത് ......ഇന്ന് മുതല്‍ പിതാവ് ആ വാഹനം ഉപയോഗിച്ച് തുടങ്ങി .....

lunedì 18 luglio 2011

കാരിത്താസ് നഴ്സിംഗ് കോളേജില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം

തെള്ളകം : കോട്ടയം അതിരൂപതാ ശതാബ്ദിയോടനുബന്ധിച്ച് കാരിത്താസ് നഴ്സിംഗ് സ്ഥാപനങ്ങളില്‍ വിവിധ കാലങ്ങളില്‍ പഠിച്ച വിദ്യാര്‍ത്ഥികളുടെ ഒരു സംഗമം നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. 2011 ആഗസ്റ്റ് 16-ന് കാരിത്താസ് കോളേജ് ഓഫ് നഴ്സിംഗ് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന സംഗമത്തില്‍ കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മുഖ്യാതിഥിയായിരിക്കും. സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ അദ്ധ്യക്ഷത വഹിക്കും.

രാവിലെ 8.30 ന് ആരംഭിച്ച്, സൌഹൃദ സമ്മേളനം 'നേഴ്സിംഗ് പരിതരണത്തിലെ ആധുനിക വെല്ലുവിളികളും പുരോഗതികളും'' എന്ന വിഷയത്തില്‍ സെമിനാര്‍, ബസിനസ്സ് സെക്ഷന്‍, കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ തുടങ്ങി വിവിധ പരിപാടികളോടെ ഈ കൂട്ടായ്മ അവിസ്മരണീയമാക്കാന്‍ എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥിളേയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്കും രജിസ്ട്രേഷനും ബന്ധപ്പെടുക മിസ്. പി. എം. മറിയാമ്മ (കോര്‍ഡിനേറ്റര്‍-09446668313, Email: caritassein@rediffmail.com)), മിസിസ്. ജെസ്സി ബേബി (പ്രവാസി കോര്‍ഡിനേറ്റര്‍- 484 341 8071, Email: caritasreunion@yahoo.com..)

domenica 17 luglio 2011

എം.എം.എസ് സ്‌ഫോടനം പാലായില്‍ നാശംവിതയ്ക്കുമോ...കേരളാ കോണ്‍ഗ്രസില്‍ ഉരുള്‍പൊട്ടല്‍

തലക്കെട്ട് ചേര്‍ക്കുക
കോട്ടയം:എസ്.എം.എസ് സ്‌ഫോടനത്തെത്തുടര്‍ന്നുള്ള സുനാമിത്തിരകള്‍ പ്രതീക്ഷിക്കുകയാണ് പാലായിലും പൂഞ്ഞാറിലും തൊടുപുഴയിലുമുള്ള കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. മന്ത്രി പി.ജെ ജോസഫിനെതിരേയുള്ള എസ്.എം.എസ് ലൈംഗീകാരോപണത്തിനു പിന്നില്‍ സ്വന്തംപാര്‍ട്ടിയിലെ ഒരു കരുത്തന്‍ ഉണ്ടെന്ന ആരോപണമാണ് സുനാമിപോലെ അടിച്ചുകയറുന്നത്. കേരള കോണ്‍ഗ്രസ് നേതാവു കെ.എം മാണിയുടെ നേതൃത്വത്തില്‍ നടന്ന ലയനത്തിനുശേഷവും ഓരോ നേതാക്കള്‍ക്കും കീഴില്‍ അനുയായികള്‍ തുരുത്തുകളായി കഴിയുകയാണെന്ന ആരോപണം ശക്തമായിരിക്കുന്നതിനിടെയാണ് എസ്.എം.എസ് വിവാദം. പി.ജെ. ജോസഫിനെതിരേ പി.സി. ജോര്‍ജ് ഗൂഢാലോചന നടത്തുന്നു എന്ന ആരോപണവുമായി ജോസഫിന്റെ അനുയായികളായ ഫ്രാന്‍സിസ് ജോര്‍ജും മോന്‍സ് ജോസഫും രംഗത്തെത്തിയതോടെ കാര്യങ്ങള്‍ കുഴഞ്ഞുമറിയുകയാണ്. ഫ്രാന്‍സിസ് ജോര്‍ജിന്റെ ആരോപണം വിവരക്കേടാണെന്നായിരുന്നു ജോര്‍ജിന്റെ പ്രതികരണം.


ലയനശേഷവും മാണി ഗ്രൂപ്പ് മൂന്നു പാര്‍ട്ടികളായാണു പ്രവര്‍ത്തിക്കുന്നതെന്ന ആരോപണം ശരിവയ്ക്കുന്നതായി ഇന്നലത്തെ വാക്‌പോര്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഈ ആരോപണത്തെയും അതിജീവിച്ചാണ് ജോസഫ് നല്ല ഭൂരിപക്ഷത്തില്‍ വിജയിച്ചത്. പിന്നീട് ഈ കേസിലെ സാക്ഷിയായ ജയ്‌മോന്‍ കോടതിയില്‍ നല്‍കിയ മൊഴിയാണ് പി.സി ജോര്‍ജിനെ സംഭവത്തിലേക്ക് വലിച്ചിഴച്ചത്. ക്രൈം നന്ദകുമാറും ജോര്‍ജും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് എസ്എംഎസ് വിവാദമെന്ന് ജയ്‌മോന്‍ വെളിപ്പെടുത്തിയിരുന്നു. ഈ മൊഴിയുടെ ചുവടുപിടിച്ചാണ് ഇന്നലെ പി.സി. ജോര്‍ജിനെതിരേ ഫ്രാന്‍സിസ് ജോര്‍ജ് ആദ്യം രംഗത്തെത്തിയത്.


പി.ജെ. ജോസഫിനെതിരേ നടന്ന ഗൂഢാലോചന അന്വേഷിക്കേണ്ടതാണെന്നും ജോര്‍ജിനെതിരേ പരാതി ലഭിച്ചാല്‍ അക്കാര്യം പാര്‍ട്ടിയില്‍ ഉന്നയിക്കുമെന്നുമായിരുന്നു ഫ്രാന്‍സിസ് ജോര്‍ജിന്റെ പ്രസ്താവന. തെളിയിക്കപ്പെട്ടാല്‍ നടപടി വേണം. ഗൂഢാലോചന സംബന്ധിച്ച് മജിസ്‌ട്രേറ്റിനു മുന്നില്‍ മൊഴി വന്ന സാഹചര്യത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. അതേസമയം ആരോപണം രാഷ്ട്രീയ വിവരക്കേടാണെന്നായിരുന്നു പി.സി. ജോര്‍ജിന്റെ പ്രതികരണം. ഇക്കാര്യത്തില്‍ തനിക്കു പങ്കില്ല. ജോസഫ് സമുന്നത നേതാവാണെന്നും പാര്‍ട്ടിയെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഫലമാണ് ആരോപണമെന്നും ജോര്‍ജ് പറഞ്ഞു. അതേസമയം പി.സി ജോര്‍ജിനെതിരേ മോന്‍സ് ജോസഫും രംഗത്തുവന്നിരിക്കുകയാണ്. പി.ജെ. ജോസഫിനെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ ഗൂഢാലോചനയുണ്ടെന്നും അക്കാര്യത്തില്‍ പാര്‍ട്ടി അന്വേഷണം വേണമെന്നും കെ.എം. മാണി ഉചിതമായ തീരുമാനമെടുക്കണമെന്നും മോന്‍സ് പറയുന്നു.


ആരോപണ പ്രത്യാരോപണങ്ങള്‍ മുറുകുമ്പോഴും കെ.എം. മാണിയും പി.ജെ. ജോസഫും പ്രതികരിച്ചിട്ടില്ല. മാണി ഗ്രൂപ്പില്‍ നിന്നും അപശബ്ദങ്ങള്‍ പുറത്തുവരുന്നത് കോണ്‍ഗ്രസ് നേതാക്കളും കരുതലോടെയാണു വീക്ഷിക്കുന്നത്. ഈ മാസം 21ന് മാണി ഗ്രൂപ്പിന്റെ സ്റ്റിയറിങ് കമ്മിറ്റി ചേരാനിരിക്കുകയാണ്. പാര്‍ട്ടി ക്യാംപുകളും വരുന്നുണ്ട്. അതിന്റെമുന്നൊരുക്കമായാണ് ഇപ്പോഴത്തെ വിവാദങ്ങളെന്നു കരുതുന്നവരുണ്ട്. ബജറ്റ് അവതരണത്തിലൂടെ ഉണ്ടായ എതിര്‍പ്പ് ഒരുതരത്തില്‍ പരിഹരിച്ചു പുറത്തുവന്നപ്പോഴാണ് പാളയത്തിലെ പട മാണിയെ വേട്ടയാടുന്നത്. ഇരു വിഭാഗത്തെയും അനുനയിപ്പിക്കാനുള്ള ശ്രമം മാണി ആരംഭിച്ചതായാണ് സൂചന.


വിവാഹ വാഗ്ദാനം നല്‍കി ഒരു യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ റാന്നി സ്വദേശി പള്ളിനടയില്‍ ജയ്‌മോന്‍ ലാലു ജാമ്യാപേക്ഷയില്‍ പി.സി ജോര്‍ജിനെതിരേ മജിസ്‌ട്രേറ്റ് കോടതിയില്‍ മൊഴിനല്‍കിയതോടെയാണ് എസ്.എം.എസ് സംഭവം വിവാദമായത്. ഈ യുവതിയും ജയ്‌മോനും ഒന്നിച്ചുതാമസിക്കുന്നതിനിടെയാണ് പി.ജെ ജോസഫിനെതിരേ പരാതി നല്‍കിയത്. തുടര്‍ന്ന് ഇരുവരും അകന്നതോടെ യുവതി ജയ്‌മോനെതിരേ പരാതി ന്‌ലകി. ഇതേത്തുടര്‍ന്ന് ജയ്‌മോന്‍ അറസ്റ്റിലായി. പി.ജെ ജോസഫിനെതിരേ ലൈംഗിക അപവാദം നടത്താന്‍ പി സി ജോര്‍ജ് എംഎല്‍എയും െ്രെകം പത്രാധിപര്‍ നന്ദകുമാറും ചേര്‍ന്ന് പ്രേരിപ്പിക്കുകയായിരുന്നെന്നായിരുന്നു ജയ്‌മോന്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. മുന്‍ പഞ്ചായത്ത് പ്രസിഡന്റായ യുവതിയോടൊപ്പം ജയ്‌മോന്‍ സ്ഥലം വിട്ടതിനെത്തുടര്‍ന്നാണ് പരാതിയുമായി യുവതി എത്തിയത്.


ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ മന്ത്രിയായി അധികാരമേറ്റതിനു തൊട്ടുപിന്നാലെയായിരുന്നു വളരെ ആസൂത്രിതമായി ജോസഫിനെ കുടുക്കാന്‍ ശ്രമം നടന്നത്. ജോസഫിന്റെ മണ്ഡലമായ തൊടുപുഴയിലെ ചെറുതോട്ടുംകര സ്വദേശിനിയായിരുന്നു ഹര്‍ജിക്കാരി. കഴിഞ്ഞ മാര്‍ച്ച്  ആറു മുതല്‍ ലൈംഗികമായ ഉദ്ദേശത്തോടെ ജോസഫ് ഫോണില്‍ സംസാരിച്ചുവെന്നാണ് പരാതി. പൊലീസിനു പരാതി നല്‍കിയെങ്കിലും രക്ഷയുണ്ടായില്ലത്രേ. പൊലീസില്‍ നിന്നുപോലും ഭീഷണിയുമുണ്ടായി. മാത്രമല്ല, ജോസഫിന്റെ ഗൂണ്ടകള്‍ തന്നെയും ഭര്‍ത്താവിനെയും ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും ഹര്‍ജിയില്‍ പറയുന്നു. പരാതിക്കാരിയുടെ ഭര്‍ത്താവ് ജോലി ചെയ്യുന്ന മാസികയ്ക്കു വേണ്ടി ഇടുക്കി ജില്ലയിലെ എംഎല്‍എമാരെ ഇന്റര്‍വ്യൂ ചെയ്യുന്നതിന്റെ ഭാഗമായി ജോസഫിനെയും വിളിച്ചതാണ് തുടക്കം. ജോസഫിനെ വിളിച്ചത് ഭാര്യയുടെ മൊബൈലില്‍ നിന്നാണ്. മാര്‍ച്ച് ആറിനായിരുന്നു ഇത്.


തിരക്കിലായിരുന്ന ജോസഫ് തിരിച്ചുവിളിക്കാമന്നു പറഞ്ഞു. ഇത് ഭാര്യയുടെ മൊബൈല്‍ ആണെന്നും തിരിച്ചു തന്റെ ഫോണില്‍ വിളിച്ചാല്‍ മതിയെന്നും പറഞ്ഞിരുന്നത്രേ. നമ്പറും കൊടുത്തു. എന്നാല്‍ വിളിക്കുന്നതിനു പകരം യുവതിയുടെ ഫോണിലേയ്ക്ക് തുടര്‍ച്ചയായി മെസ്സേജ് അയച്ചു. ഇതു ചോദ്യം ചെയ്തപ്പോള്‍, അറിയാതെ അയച്ചതാണെന്നായിരുന്നു മറുപടി. പല സഹായങ്ങളും ചെയ്യാമെന്നു വാഗ്ദാവും ചെയ്തു. അതു നിരസിച്ചെങ്കിലും പിന്നീട് വിളിച്ചു ബുദ്ധിമുട്ടിച്ചെന്നും , കുടുംബജീവിതം തകര്‍ക്കരുതെന്നു പറഞ്ഞപ്പോള്‍ , നിനക്ക് ആവശ്യമുള്ളതെല്ലാം തരാന്‍ ഈ പ്രായത്തിലും എനിക്കു കഴിയുമെന്നും ജോസഫ് പറഞ്ഞെന്നു പരാതിയില്‍ വിശദീകരിക്കുന്നു. ഇതേത്തുടര്‍ന്ന് തൊടുപുഴ കോടതിയിലേയ്ക്ക് യുവതിയും ഭര്‍ത്താവും പരാതി അയച്ചു.


തുടര്‍ന്നാണ് പൊലീസില്‍ നിന്നു ഭീഷണി ഉണ്ടായത്. സിഐ എന്നും എസ്‌ഐ എന്നുമൊക്കെ പറഞ്ഞ് പലരും ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തി. ടിപ്പര്‍ ലോറി കയറ്റി കൊല്ലുമെന്ന ഭീഷണി മറ്റു ചിലരില്‍ നിന്നുമുണ്ടായി. എഎസ്പിക്കും ഐജിക്കും പരാതി കൊടുത്തെങ്കിലും അനുകൂലമായിരുന്നില്ല പ്രതികരണം. എംഎല്‍എമാരായ എസ് രാജേന്ദ്രനും ഇ.എസ് ബിജിമോളും ഇടപെട്ടപ്പോഴാണ് പൊലീസിന്റെ ഭീഷണി അവസാനിച്ചത്. പിന്നീട് കഴിഞ്ഞ മാസം നാലിനു തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പാലക്കാട്ടു പോയി അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് പരാതി കൊടുത്തു. അതിലും നടപടിയുണ്ടാകാത്തതുകൊണ്ടാണ് കോടതിയില്‍ ഹര്‍ജിയുമായി എത്തിയതെന്ന് പരാതിക്കാരി വിശദീകരിരിച്ചിരുന്നു.


വിമാനയാത്രയ്ക്കിടയില്‍ ചെന്നൈ നിവാസിയായ സ്ത്രീയോട് അപമര്യാദയായി പെരുമാറി എന്ന ആരോപണത്തെ തുടര്‍ന്ന് പി ജെ ജോസഫിന് വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ നിന്ന് രാജിവെയ്‌ക്കേണ്ടി വന്നിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച കേസില്‍ ചെന്നൈ കോടതി കുറ്റവിമുക്തനായതോടെ അദ്ദേഹം തിരികെ മന്ത്രിസഭയില്‍ പ്രവേശിക്കുകയായിരുന്നു. എന്നാല്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മാണി വിഭാഗവുമായി ലയിക്കാന്‍ തീരുമാനിച്ചതോടെ മന്ത്രിസഭയും മുന്നണിയും ഉപേക്ഷിക്കുകയായിരുന്നു. പുതിയ മന്ത്രിസഭയില്‍ പി ജെ ജോസഫ് അംഗമായ ഉടന്‍ തന്നെയാണ് പുതിയ ആരോപണം ഉയര്‍ന്നത് എന്നത് പല അഭ്യൂഹങ്ങള്‍ക്കും വഴിവെച്ചിരുന്നു. മന്ത്രിസ്ഥാനം മോഹിക്കുന്ന മാണി ഗ്രൂപ്പിലെ ചില നേതാക്കള്‍ തന്നെയാണ് ഈ ആരോപണത്തിന് പിന്നിലെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. പി ജെ ജോസഫിനെ തൊടുപുഴയില്‍ മത്സരിപ്പിക്കുന്നതിനെതിരെ മണ്ധലത്തിലെ കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം രംഗത്തുവന്നിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പുതന്നെ യുവതി ആരോപണം ഉന്നയിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്.


നേരത്തെ പരാതിപ്പെട്ടിട്ടും, മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ പരാതിയുമായി സമീപിച്ചിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്നും അതുകൊണ്ടാണ് ഇപ്പോള്‍ കോടതിയെ സമീപിക്കുന്നതെന്നുമാണ് പരാതിക്കാരിയായ യുവതിയെ ഉദ്ധരിച്ചുകൊണ്ട് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതിനിടെ, എസ്എംഎസ് വിവാദ കേസില്‍ പീരുമേട് എംഎല്‍എ ഇഎസ് ബിജിമോള്‍ക്കെതിരെ തൊടുപുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. സാക്ഷികളായ ബിജിമോള്‍, ബിഎസ്എന്‍എല്‍ സോണല്‍ മാനേജര്‍ എന്നിവര്‍ കോടതിയില്‍ ഹാജരായില്ല. ഇവര്‍ക്കു ഹാജരാകാന്‍ രണ്ട് അവധി കോടതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണു ഇപ്പോള്‍ വാറണ്ട് പുറപ്പെടുവിച്ചത്.

giovedì 14 luglio 2011

പുന്നത്തുറ പഴയ പള്ളിയില്‍ വി. തോമാശ്ളിഹായുടെ ദുക്റാന തിരുനാള്‍ ആചരിച്ചു.

പുന്നത്തുറ പഴയ പള്ളിയില്‍ വി. തോമാശ്ളിഹായുടെ ദുക്റാന തിരുനാള്‍ ആചരിച്ചു. ഞായറാഴ്ച രാവിലെ 7.00ന് ദിവ്യബലി,10.00ന് ആഘോഷമായ തിരുനാള്‍ റാസ എന്നിവ നടത്തി. ഫ്. മാത്യൂസ് വലിയപുത്തന്‍പുരക്കല്‍ കാര്‍മ്മികത്വം വഹിച്ചു. ഫാ.അലക്സ് ആക്കപ്പറമ്പില്‍ തിരുനാള്‍ സന്ദേശം നല്കി. തുടര്‍ന്ന് പ്രദക്ഷിണവും നടന്നു. നിരവധി വിശ്വാസികള്‍ തിരുനാള്‍ റാസയിലും പ്രദക്ഷിണത്തിലും പങ്കെടുത്തു.

മണല്‍ വാരല്‍

പുന്നത്തുറ: പുന്നത്തുറ വെള്ളാപ്പള്ളി പാലത്തിന് സമീപം പന്നഗം തോടിന്റെ തീരം ഇടിച്ച് അനധികൃത മണല്‍ ഖനനം നടക്കുന്നതായി പരാതി. തീരത്തുനിന്ന് 50 മീറ്റര്‍ അകലെ മാത്രമേ മണല്‍ വാരല്‍ നടക്കു എന്ന നിയമം പാലിക്കാതെയാണ് മണല്‍ ഖനനം നടക്കുന്നത്. മണല്‍ വാരല്‍ മുലം തോടുകളിലും ആറുകളിലും അപകടങ്ങള്‍ വര്‍ധിക്കുന്നതിനും തീരം ഇടിച്ചിലിനും കാരണമാകുന്നതായി നാട്ടുകാര്‍ ആരോപിച്ചു.

പുന്നത്തുറ സംഗമം യു. കെ.

പുന്നത്തുറ സംഗമം പിക്നിക്‌ , ചിക്കാഗോ

പുന്നത്തുറ പഴയ പള്ളി യുടെ പെരുനാള്‍

പുന്നത്തുറ പഴയ പള്ളിയുടെ പുതിയ ഗ്രോട്ടോ വെഞ്ചരിപ്പ് & ഇടവക ദിനം

പുരാതന പ്രസിദ്ധമായ പുന്നത്തുറ പള്ളി യുടെ പാട്ട്


ContactUs

sijoedacheril@gmail.com dittoperumanoor@gmail.com

സ്ഥിതിവിവരക്കണക്ക്

FOLLOWERS