കിടങ്ങൂര്‍: നിയമങ്ങള്‍ കാറ്റില്‍ പറത്തി മനുഷ്യജീവന് ഭീഷണിയായി കിടങ്ങൂര്‍- അയര്‍ക്കുന്നം പഞ്ചായ്ത്തുകളില്‍ ടിപ്പര്‍ ലോറികള്‍ പായുന്നു. സ്കൂള്‍ സമയത്ത് ടിപ്പര്‍ ലോറികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് ലോറികള്‍ പായുന്നത്. ടിപ്പര്‍ലോറികളില്‍ മണ്ണ്, കല്ല് എന്നിവ കൊണ്ടുപോകുമ്പോള്‍ മൂടി കൊണ്ടുപോകണമെന്ന് നിര്‍ദ്ദശിച്ചിട്ടുണ്ടെങ്കിലും അതൊന്നും പാലിക്കപ്പെടാറില്ല. ഇതുമൂലം പൊടിയുടെ ശല്യവും ഉണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.ഇന്നലെ വൈകുന്നേരം കൊങ്ങാണ്ടൂര്‍ പാറേവളവിനു സമീപം ടിപ്പര്‍ലോറിയിടിച്ചു പരിക്കേറ്റ പുല്ലുവേലില്‍ ജോസിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകിട്ടോടെ മരണമടഞ്ഞു. മൃതദേഹം പോസ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും, അയര്‍ക്കുന്നം പോലീസ് എസ്.ഐ എം.ഡി രാധാകൃഷ്ണന്‍ മേല്‍നടപടികള്‍ സ്വീകരിച്ചു.courtesy: kidangoor express
Nessun commento:
Posta un commento