തൃശൂര്‍: ഓള്‍ കേരള ജനനാവകാശ സംരക്ഷണ സമിതിയുടെ 2011 ലെ സ്‌പെഷല്‍ അവാര്‍ഡിന് അര്‍ഹമായ മൂന്ന് ഹോസ്‌പിറ്റലുകളിലൊന്നായി കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ഡ് മിഷന്‍ ഹോസ്‌പിറ്റല്‍ തെരഞ്ഞെടുക്കപ്പെട്ടു. തൃശൂര്‍ ടൗണ്‍ഹാളില്‍ ഓള്‍ കേരള ജനനാവകാശ സംരക്ഷണ സമിതി സംഘടിപ്പിച്ച മതസൗഹാര്‍ദ നിറകുടുംബ മഹോത്സവം 2011 ല്‍ വച്ച് ഹോസിപിറ്റല്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ഡേവിഡ് എസ്.വി.എം, തോമസ് ഉണ്ണിടാന്‍ എം.എല്‍.എ യില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. ആതുരശുശ്രൂഷ രംഗത്ത് ഭ്രൂണഹത്യയെ നിരുത്സാഹപ്പെടുത്തുകയും, ജീവന്റെ ഭിഷഗ്വര പ്രതിജ്ഞയെ അഭംഗുരം പാലിച്ചു പോരുന്ന ഗൈനക്കോളജിസ്‌റ്റ് ഡോക്ടര്‍മാര്‍ക്കുള്ള അവാര്‍ഡിന് കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് മിഷന്‍ ഹോസ്‌പിറ്റലിലെ സിസ്റ്റര്‍ ഡോ.മേരി മാര്‍സലസ് എസ്.വി.എം അര്‍ഹയായി. ബിഷപ് മാര്‍ പാസ്റ്റര്‍ ജോസഫ് നീലങ്കാവില്‍ അവാര്‍ഡ് സമ്മാനിച്ചു.courtesy: kidangoor express
Nessun commento:
Posta un commento