giovedì 21 luglio 2011

മാണി സാര്‍ നേരിട്ടന്വേഷിക്കുന്നു: പി.സി ജോര്‍ജ് ഇനിയും പത്രക്കാരെ കാണുമോ?


കോട്ടയം: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ ഉടലെടുത്ത എസ്എംഎസ് വിവാദം ഏതുനിമിഷവും എങ്ങോട്ടേക്കും നീങ്ങാവുന്ന അവസ്ഥയിലെത്തി നില്‍ക്കുകയാണ്. പാര്‍ട്ടിയുടെ ഐക്യംതന്നെ ചോദ്യംചെയ്യപ്പെടുന്ന വിവാദത്തില്‍ പാര്‍ട്ടിയിലെ ആരെങ്കിലും ബന്ധപ്പെട്ടിട്ടുണ്ടോ എന്ന കാര്യം ചെയര്‍മാനായ താന്‍ അന്വേഷിക്കുമെന്ന് ധനകാര്യമന്ത്രി കെ. എം. മാണി വിശദീകരിച്ചു. അങ്ങനെ ഏകപക്ഷീയമായി അന്വേഷിക്കേണ്ടെന്ന നിലപാടിലാണ് വിവാദത്തില്‍ ആരോപണവിധേയനായ പി.സി ജോര്‍ജ്. കഴിഞ്ഞദിവസം കോട്ടയത്തു ചേര്‍ന്ന പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റിയില്‍ വിവാദത്തെക്കുറിച്ച് കാര്യമായ ചര്‍ച്ച നടന്നിരുന്നു. പി.ജെ ജോസഫിനെതിരെ ഉയര്‍ന്ന അശ്ലീല എസ്.എം.എസ് വിവാദത്തിനു പിന്നില്‍ പി.സി. ജോര്‍ജിന്റെ ഗൂഢാലോചനയാണെന്ന സാക്ഷിമൊഴിയുടെയും നേതാക്കളുടെ തുടര്‍പ്രസ്താവനകളുടെയും പശ്ചാത്തലത്തിലായിരുന്നു യോഗം.' വിവാദത്തില്‍ പാര്‍ട്ടിയുടെ ആളുകള്‍ക്ക് ബന്ധമുള്ളതായി മാധ്യമങ്ങളില്‍ കണ്ടിരുന്നു. വിവാദം സൃഷ്ടിച്ചതിലും പ്രചരിപ്പിച്ചതിലും പാര്‍ട്ടിയിലെ ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ അത് തെറ്റാണ്. ഇക്കാര്യം അന്വേഷിക്കും. അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തില്‍ മുന്നോട്ട് പോകാന്‍ ഒരു പാര്‍ട്ടിക്കുമാവില്ല. മാന്യമായി ജീവിക്കുന്നയാളെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ മനഃപൂര്‍വ്വം ഉണ്ടാക്കിയതാണ് ഈ വിവാദം.' അദ്ദേഹം പറഞ്ഞു.

മന്ത്രി പി.ജെ ജോസഫിനെതിരെ ഉയര്‍ന്ന അശ്ലീല എസ്.എം.എസ് വിവാദത്തിനു പിന്നില്‍ പി.സി. ജോര്‍ജ്ജിന്റെ ഗൂഢാലോചനയാണെന്ന സാക്ഷിമൊഴിയുടെയും നേതാക്കളുടെ പ്രസ്താവനകളുടെയും പശ്ചാത്തലത്തില്‍ വ്യാഴാഴ്ച ചേര്‍ന്ന കേരള കോണ്‍ഗ്രസ്(എം) സ്റ്റിയറിങ് കമ്മിറ്റി യോഗം ശബ്ദായമാനമായി. വിവാദത്തില്‍ പി. സി. ജോര്‍ജ്ജിന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് പഴയ ജോസഫ് വിഭാഗത്തിലെ നേതാക്കള്‍ ആവശ്യപ്പെടുകയും ജോര്‍ജ്ജിന്റെ അനുയായികള്‍ ഇതിനെ എതിര്‍ക്കുകയും ചെയ്തു. ഒടുവില്‍ സംഭവത്തെക്കുറിച്ച് ചെയര്‍മാന്‍ കെ. എം. മാണി അന്വേഷിക്കാമെന്ന തീരുമാനമുണ്ടായി. എന്നാല്‍, 'നാളത്തെ പത്രത്തില്‍ പി. സി. ജോര്‍ജ്ജിനെതിരെ മാണി അന്വേഷിക്കും എന്നാണ് വാര്‍ത്ത വരുന്നതെങ്കില്‍ എനിക്കും മാധ്യമങ്ങളെ കാണേണ്ടിവരും' എന്ന് പി. സി. ജോര്‍ജ് പറഞ്ഞത് കെ. എം മാണിയെ ചൊടിപ്പിച്ചു. 'അങ്ങനെയൊന്നും പറയേണ്ട, പാര്‍ട്ടിക്ക് ആരും അനിവാര്യരല്ല' എന്ന് മാണി കടുപ്പിച്ച് തന്നെ പറയുകയും ചെയ്തു. എസ്. എം. എസ് വിവാദത്തെക്കുറിച്ച് തിങ്കളാഴ്ച തന്നെ കെ. എം. മാണി, പി. ജെ. ജോസഫ്, പി. സി. ജോര്‍ജ് എന്നിവര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ ചര്‍ച്ച നടത്തുകയും പ്രശ്‌നം പറഞ്ഞുതീര്‍ക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച സ്റ്റിയറിങ് കമ്മിറ്റി ചേര്‍ന്നയുടന്‍ ഇക്കാര്യം മാണി അറിയിക്കുകയും ചെയ്തു.

എന്നാല്‍ വിവാദത്തെക്കുറിച്ച് അന്വഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഫ്രാന്‍സിസ് ജോര്‍ജ്,പി. സി. ജോസഫ്, ആന്റണിരാജു തുടങ്ങിയവര്‍ ശക്തമായി ആവശ്യപ്പെട്ടു. പി. സി. ജോര്‍ജ്ജിനെ പ്രതിരോധിക്കാന്‍ ആലപ്പുഴ ജില്ലാ പ്രസിഡന്റ് ജേക്കബ്ബ് ജോര്‍ജ് അരികുപുറം, മാലേത്ത് പ്രതാപചന്ദ്രന്‍ തുടങ്ങിയവര്‍ രംഗത്തെത്തി. ഒടുവില്‍ താന്‍ തന്നെ അന്വേഷിക്കാമെന്ന് മാണി പറഞ്ഞപ്പോള്‍ പി. സി. ജോര്‍ജ് എഴുന്നേറ്റു. ഈ സമയം, 'മാണിസാര്‍ സംസാരിക്കുമ്പോള്‍ മറ്റൊരാള്‍ പ്രസംഗിക്കേണ്ട' എന്നു പറഞ്ഞ് കൊട്ടാരക്കര പൊന്നച്ചന്‍ പി. സി. ജോര്‍ജ്ജിനെതിരെ തിരിഞ്ഞു. പിന്നീടായിരുന്നു പി. സി. ജോര്‍ജ്ജിന്റെ ഭീഷണി. ഇവിടെ ഗ്രൂപ്പുകളൊന്നുമില്ലെന്ന് മാണി യോഗത്തില്‍ പറഞ്ഞെങ്കിലും മാണി, ജോസഫ്, ജോര്‍ജ് ഗ്രൂപ്പുകളുടെ സാന്നിധ്യം തെളിയിക്കുന്നതായിരുന്നു യോഗം. തൊടുപുഴ സ്വദേശിനിയായ ഒരു യുവതിയുടെ ഫോണിലേക്ക് പി.ജെ ജോസഫിന്റെ ഫോണില്‍നിന്ന് വന്നുവെന്ന് പറയപ്പെടുന്ന എം.എം.എസ് ആണ് വിവാദത്തിന് തുടക്കം കുറിച്ചത്. യുവതി തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഇതു സംബന്ധിച്ച് പരാതി നല്‍കിയിരുന്നു.

പിന്നിട് ഈ സംഭവത്തില്‍ മുഖ്യ സാക്ഷിയായിരുന്നയാള്‍ പ്രശ്‌നം ഗൂഢാലോചനയാണെന്നും ഇതിനുപിന്നില്‍ പി.സി. ജോര്‍ജ്ജും െ്രെകം എഡിറ്റര്‍ നന്ദകുമാറുമാണെന്നും കോടതിയില്‍ മൊഴി നല്‍കിയതോടെയാണ് സംഭവം വിവാദമായത്. അതേസമയം മന്ത്രി പി.ജെ ജോസഫിനെതിരേയുള്ള എസ്.എം.എസ് ലൈംഗീകവിവാദകേസ് കെട്ടിച്ചമച്ചതാണെന്നു ബോധ്യമായതോടെ സംഭവത്തിനു പിന്നില്‍ ആരൊക്കെയുണ്ടെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് കേരളാകോണ്‍ഗ്രസിലെ ജോസഫിനൊപ്പം നില്‍ക്കുന്ന നേതാക്കള്‍. മന്ത്രി ജോസഫിനെതിരേ തൊടുപുഴ സ്വദേശിനി നല്‍കിയ പരാതിക്കു പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന സംശയം അവരുടെ പരാതിയില്‍ത്തന്നെ വ്യക്തമാണ്. കോടതിയില്‍ ജോസഫിനെതിരേ നല്‍കിയ പരാതിയിലെയും ഭര്‍ത്താവ് ജെയ്‌മോനെതിരേ വെള്ളത്തൂവല്‍ പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയിലെയും പരാമര്‍ശങ്ങള്‍ പരസ്പര വിരുദ്ധമാണ് എന്നതാണു ഇതിനു പ്രധാനതെളിവ്. തൊടുപുഴ ചെറംതോട്ടുകര യില്‍ താമസിക്കുന്ന 34കാരി കഴിഞ്ഞ മെയ് 21നാണ് തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജ്‌സ്‌ട്രേറ്റ് കോടതിയില്‍ ജോസഫിനെതിരേ പരാതി നല്‍കിയത്. ജോസഫിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് എസ്എംഎസ് അയയ്ക്കുകയും ഫോണില്‍ വിളിച്ച് മോശമായി സംസാരിക്കുകയും ചെയ്‌തെന്നാണ് പരാതി

Nessun commento:

Posta un commento

ContactUs

sijoedacheril@gmail.com dittoperumanoor@gmail.com

സ്ഥിതിവിവരക്കണക്ക്

FOLLOWERS