lunedì 25 luglio 2011

കാരിത്താസിലെ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ തീപ്പിടിത്തം; ഒരു ലക്ഷം രൂപയുടെ നഷ്ടം

ഏറ്റുമാനൂര്‍: തെള്ളകത്തെ കാരിത്താസ് കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ തീപ്പിടിത്തം. യു.പി.എസും ബാറ്ററികളും എയര്‍കണ്ടീഷണറുകളും കത്തിനശിച്ചു. ഒരു ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു.

തിങ്കളാഴ്ച രാവിലെ 11.35നാണ് തീപ്പിടിത്തമുണ്ടായത് റേഡിയേഷന്‍ റൂമിലെ യു.പി.എസും മറ്റും ഘടിപ്പിച്ചിരുന്ന സ്ഥലത്താണ് തീപ്പിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നു. രോഗികളെ മുറിയില്‍നിന്ന് മാറ്റിയിരുന്നു. ഇവിടമാകെ പുക നിറഞ്ഞ അവസ്ഥയിലായിരുന്നു.

കോട്ടയത്തുനിന്ന് സ്റ്റേഷന്‍ ഓഫീസര്‍ കെ.പി.സെയ്ദ് മുഹമ്മദിന്റെ നേതൃത്വത്തിലെത്തിയ അഗ്‌നിശമനസേനാ വിഭാഗം പ്രാഥമിക അഗ്‌നിശമന യന്ത്രങ്ങള്‍ ഉപയോഗിച്ച് അപകടമൊഴിവാക്കി. 60 കെ.വി.ശേഷിയുള്ള യു.പി.എസ്, 5 ബാറ്ററി, രണ്ട് എയര്‍കണ്ടീഷണര്‍ എന്നിവയാണ് കത്തിനശിച്ചത്. ഏറ്റുമാനൂര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Nessun commento:

Posta un commento

ContactUs

sijoedacheril@gmail.com dittoperumanoor@gmail.com

സ്ഥിതിവിവരക്കണക്ക്

FOLLOWERS