lunedì 25 luglio 2011

കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ കൂട്ടിയിടിച്ച് പുന്നത്തുറക്കാരന്‍ ഡ്രൈവര്‍ ഉള്‍പടെ 40 പേര്‍ക്ക് പരിക്ക്‌

പാലാ: കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ കൂട്ടിയിടിച്ച് നാല്പതോളം പേര്‍ക്ക് പരിക്ക്. ഞായറാഴ്ച വൈകീട്ട് നാലരയോടെ പാലാ-ഏറ്റുമാനൂര്‍ റോഡില്‍ പുലിയന്നൂര്‍ കാണിക്കമണ്ഡപത്തിന് സമീപമാണ് അപകടം. പാലായില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസ് ഓട്ടോറിക്ഷയിലിടിച്ചശേഷം കോട്ടയത്തുനിന്ന് പാലായ്ക്ക് വരികയായിരുന്ന ഫാസ്റ്റ്പാസഞ്ചറില്‍ ഇടിക്കുകയായിരുന്നു. നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ഓട്ടോറിക്ഷയിലും ബസ്സിടിച്ചു.

സൂപ്പര്‍ഫാസ്റ്റിന്റെ സീറ്റിനും സ്റ്റിയറിംഗിനും ഇടയില്‍ കുരുങ്ങിയ ഡ്രൈവറെ നാട്ടുകാരും പാലായില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്സും ചേര്‍ന്ന് സീറ്റ് നീക്കി പുറത്തെടുക്കുകയായിരുന്നു. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 

സൂപ്പര്‍ഫാസ്റ്റ് ഓടിച്ചിരുന്ന പുന്നത്തുറ പുത്തന്‍പറമ്പില്‍ സി.കെ. മാത്തച്ചന്‍, ഫാസ്റ്റ് പാസഞ്ചറിന്റെ ഡ്രൈവര്‍ എ.എല്‍. അജയ്‌മോന്‍ എന്നിവരും പരിക്കേറ്റവരിലുള്‍പ്പെടും. പരിക്കേറ്റ് അരുണാപുരത്തെ സ്വകാര്യ ആസ്​പത്രിയില്‍ ചികിത്സതേടിയവര്‍: കോഴിക്കോട് ശാലോം വീട്ടില്‍ കിരണ്‍ (17), മേലമ്പാറ പറപ്പള്ളിക്കുന്നേല്‍ അനന്ദു (17), പോത്തന്‍കോട് സരസ്വതിയില്‍ ലത (49), ചമ്പക്കുളം ഇളമനശ്ശേരില്‍ സിസ്റ്റര്‍ നാന്‍സി (50), തിടനാട് വാഴയില്‍ സെബാസ്റ്റ്യന്‍ (55), മേഴ്‌സി (60), കരിങ്കുന്നം കളരിക്കല്‍ ജോണ്‍സണ്‍ (24), ഉടുമ്പന്നൂര്‍ കോളത്ത് എബി, എറണാകുളം ഇടാറ്റുകര നിധിന്‍പോള്‍ (21), കെഴുവംകുളം പ്രാക്കാനാട്ട് ദിവാകരന്‍ (50), കൊല്ലം വേങ്ങയില്‍ ബീന (42), പാത്താമുട്ടം ഓണറ്റുകരോട്ട് ഷൈലന്‍ (39), കുറിച്ചി കോണിക്കുഴിക്കല്‍ മുഹമ്മദ് ഫാറൂക്ക് (47), അമയന്നൂര്‍ തെക്കേവാലേല്‍ ശാന്തി എന്‍. നായര്‍ (52), പോത്തന്‍കോട് സരസ്വതിയില്‍ ഗൗതമന്‍ (24), മല്ലികശ്ശേരി പുത്തന്‍പുരയ്ക്കല്‍ ജെയിംസ് (24), അറക്കുളം വെട്ടിക്കാട്ടില്‍ നിര്‍മ്മല്‍ (20), കരിമണ്ണൂര്‍ പോത്തശ്ശേരില്‍ രമാദേവി (20), കോട്ടയം വണ്ടനാത്ത് ഷാജി (48), അമയന്നൂര്‍ തെക്കേവാലേല്‍ നാരായണന്‍ നായര്‍ (62), പുത്തന്‍വീട് തച്ചിരേത്ത് ലൈല (43), തിരുവല്ല മാലയത്ത് സുജാത (19), അന്തീനാട് താഴത്തേല്‍ ശ്രീജ (23), കൊല്ലപ്പള്ളി കൂട്ടുമാക്കല്‍ ബിജി (26), കുമ്മനം പുതിയറ മുരളി (45), മാടപ്പള്ളി പിറയില്‍ ഇല്ലം സാവിത്രി അന്തര്‍ജ്ജനം (52), ഉടുമ്പന്നൂര്‍ ചീനിക്കല്‍ സിദ്ദിഖ് (28), മാടപ്പള്ളി പിറയില്‍ ഇല്ലം കൃഷ്ണകുമാര്‍ (22), ഇടനാട് മുണ്ടയ്ക്കവയലില്‍ സരസ്വതിയമ്മ (58), ഏറ്റുമാനൂര്‍ പവിത്രം അഞ്ജലി (19), കോതനല്ലൂര്‍ മണ്ണൂര്‍മംഗലത്ത് അനു എം. ഹരി (19), ഇരു ബസ്സിലെയും കണ്ടക്ടര്‍മാരായ ജി. രഞ്ജിത്, കെ.എസ്. ജയന്‍. നിസാര പരിക്കേറ്റ മുപ്പതോളം പേരെ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു.

Nessun commento:

Posta un commento

ContactUs

sijoedacheril@gmail.com dittoperumanoor@gmail.com

സ്ഥിതിവിവരക്കണക്ക്

FOLLOWERS