mercoledì 14 settembre 2011

അക്രമികള്‍ പിടിയില്‍ പോലീസ് വീണ്ടും മാതൃക കാട്ടി

Malayalam Newsകിടങ്ങൂര്‍.കഴിഞ്ഞ ഓണം നാളില്‍ കിടങ്ങൂ ര് ഗുണ്ടാവിളയാട്ടം നടത്തിയ ആറംഗസംഘത്തിലെ രണ്ടുപേരെ കിടങ്ങൂര്‍ പോലീസ് കോട്ടയത്ത് വെച്ച് ഓടിച്ചിട്ട്‌ പിടിച്ചു.കിടങ്ങൂര്‍ എ എസ് ഐ ഗോപിനാഥന്‍ നായരുടെ നേതൃത്തത്തില്‍ ഉള്ള സംഘം ആണ് പ്രതികളെ പിടികൂടിയത്.

അക്രമികള്‍ കോട്ടയം ഭാഗത്തുണ്ട് എന്ന് വിവരം വെച്ച് കിടങ്ങൂര്‍ പോലീസ് കോട്ടയത്തേക്ക് പോകുകയായിരുന്നു.പോലീസിനെ കണ്ട അക്രമികള്‍ ഓടി രക്ഷപെടുവാന്‍ ശ്രമിക്കുന്നത് കണ്ട നാട്ടുകാര്‍ അക്രമികള്‍ക്ക് പിന്നാലെ ചെന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പോലീസ് പിടിയില്‍ ആയ വിനീത് കിഴക്കേക്കുറ്റ് ,ജിത്തു ശ്രീകുമാര്‍ എന്നിവരെ നാളെ കോടതിയില്‍ ഹാജരാക്കിയേക്കും.സുധീഷ്, രാജു, ശരത് എന്നിവരാണ് രക്ഷപ്പെട്ടത്. 

ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണു സംഭവം. 

പ്രതികളായ അഞ്ചു യുവാക്കള്‍ കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയിലെ പതിനൊന്നാം വാര്‍ഡില്‍ ചികില്‍സതേടിയിരുന്നു. ഇവര്‍ ആശുപത്രി വിടുമ്പോള്‍ അറസ്റ്റ് ചെയ്യാനായി കിടങ്ങൂര്‍ പൊലീസ് രണ്ടു പൊലീസുകാരെ മഫ്തിയില്‍ നിര്‍ത്തിയിരിക്കുമ്പോഴാണ് പ്രതികള്‍ നാടകീയമായി രക്ഷപ്പെടാന്‍ ശ്രമിച്ചത്.ഇവരെ ആശുപത്രിയില്‍നിന്നു വിട്ടയയ്ക്കുമെന്നു ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്നു കിടങ്ങൂര്‍ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം എത്തുമ്പോഴാണു പ്രതികള്‍ രക്ഷപ്പെട്ടത്.ഇവര്‍ എത്തുന്നതറിഞ്ഞ പ്രതികള്‍ ഡോക്ടര്‍മാരോട് തട്ടിക്കയറിയശേഷം ആശുപത്രിയില്‍നിന്ന് ഇറങ്ങിയോടുകയായിരുന്നു. ഇവര്‍ക്ക് രക്ഷപ്പെടുന്നതിന് ആവശ്യമായ സൌകര്യങ്ങള്‍ ഒരുക്കാന്‍ ബന്ധുക്കള്‍ എത്തിയിരുന്നതായി സൂചനയുണ്ട്.

മഫ്തിയില്‍ കാവലുണ്ടായിരുന്ന പൊലീസിനെ വെട്ടിച്ചു ജില്ലാ ആശുപത്രിയുടെ പ്രധാന വാതിലിലൂടെ പുറത്തിറങ്ങിയ പ്രതികള്‍ കെകെ റോഡിലൂടെ ചെല്ലിയൊഴുക്കം റോഡിലെത്തി.ഇൌ സമയം ജില്ലാ ആശുപത്രിയിലെത്തിയ കിടങ്ങൂര്‍ പൊലീസ് സംഘം ഇവര്‍ രക്ഷപ്പെട്ട വഴിയെ പിന്‍തുടര്‍ന്നു. ആശുപത്രിയില്‍ കാവലിലുണ്ടായിരുന്ന മഫ്തി പൊലീസുകാര്‍ക്കൊപ്പം എത്തിയ പൊലീസുകാര്‍ ശാസ്ത്രി റോഡില്‍വച്ച് പ്രതികളില്‍ രണ്ടുപേരെ പിടികൂടുകയായിരുന്നു. ഇവരില്‍ ഒരാള്‍ പൊന്തക്കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു. നാട്ടുകാരും പൊലീസിന്റെ സഹായത്തിനെത്തി. മറ്റു മൂന്നുപേര്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

കിടങ്ങൂര്‍ എസ്ഐ: കെ.എം. കുര്യാക്കോസ് വയര്‍ലസിലൂടെയും മൊബൈലിലൂടെയും കോട്ടയം ഇൌസ്റ്റ്, വെസ്റ്റ്, ട്രാഫിക്ക് പൊലീസില്‍ വിവരമറിയിച്ചതോടെ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പൊലീസിന്റെ തലങ്ങും വിലങ്ങുമുള്ള ഓട്ടം കണ്ട് നാട്ടുകാരും ഒപ്പം കൂടിയതോടെ നഗരത്തിനു കാഴ്ചയുമായി.നഗരത്തില്‍ ഇവര്‍ പരിശോധന നടത്തിയെങ്കിലും രക്ഷപ്പെട്ട മൂന്നുപേരെ കണ്ടെത്താന്‍ സാധിച്ചില്ല. 





courtesy: kidangoor express

Nessun commento:

Posta un commento

ContactUs

sijoedacheril@gmail.com dittoperumanoor@gmail.com

സ്ഥിതിവിവരക്കണക്ക്

FOLLOWERS