mercoledì 14 settembre 2011

മീനച്ചിലാറ്റില്‍ മണല്‍ക്കൊള്ള വ്യാപകമായി,കൂടുതല്‍ മണല്‍ കടത്തു നടക്കുന്നത് കിടങ്ങൂര്


മീനച്ചിലാറ്റില്‍ മണല്‍ക്കൊള്ള വ്യാപകമായി. മീനച്ചിലാറ്റില്‍ ജലനിരപ്പ് താണതോടെയാണ് മണല്‍വാരല്‍ രൂക്ഷമായിരിക്കുന്നത്.മണല്‍വാരല്‍ തടയുന്നതിനായി മണല്‍ സ്ക്വാഡ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും മണല്‍ക്കൊള്ള പൂര്‍ണമായി തടയാന്‍ കഴിഞ്ഞിട്ടില്ല. മണല്‍ സ്ക്വാഡ് പരിശോധനയ്ക്കായി പുറപ്പെടും മുന്‍പേ മണല്‍ മാഫിയ വിവരമറിയുന്നതായും ആക്ഷേപമുണ്ട്. എങ്കിലും അടുത്തിടെ ലോഡു കണക്കിനു മണലും വാഹനങ്ങളും മണല്‍ സ്ക്വാഡ് പിടിച്ചെടുത്തിരുന്നു. പ്രദേശത്ത് കിടങ്ങൂര്‍ പഞ്ചായത്തിലെ കടവുകളിലാണ് ഏറ്റവും കൂടുതല്‍ മണല്‍ കടത്തു നടക്കുന്നത്.

രാത്രി കാലങ്ങളില്‍ മീനച്ചിലാറ്റിലെ വിവിധ കടവുകളില്‍ നിന്ന് ലോഡു കണക്കിനു മണലാണ് പ്രതിദിനം കടത്തുന്നത്. കിടങ്ങൂര്‍ പഞ്ചായത്തിലെ കറുത്തേടത്ത്, ചെമ്പിളാവ്, പാതിര, കോലടി, മൂഴിക്കല്‍, കടുതോടില്‍ കടവുകളില്‍ നിന്നും ചെക്കുഡാമില്‍ നിന്നും മണല്‍വാരല്‍ നടക്കുന്നുണ്ട്. പുലര്‍ച്ചെയാണ് മണല്‍വാരല്‍ രൂക്ഷമായിരിക്കുന്നത്. പൊലീസിന്റെയും റവന്യൂ അധികൃതരുടെയും ഒത്താശയും പലപ്പോഴും മണല്‍മാഫിയായ്ക്ക് ലഭിക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.


courtesy: kidangoor express

Nessun commento:

Posta un commento

ContactUs

sijoedacheril@gmail.com dittoperumanoor@gmail.com

സ്ഥിതിവിവരക്കണക്ക്

FOLLOWERS