sabato 10 settembre 2011

കിടങ്ങൂരില്‍ സംഘര്‍ഷം,പച്ചക്കറിക്കട തല്ലിപ്പൊളിച്ചു.നാട്ടുകാര്‍ പോലീസ് സ്റ്റേ ഷനും ഹൈ വേയും ഉപരോധിച്ചു.നാളെ കിടങ്ങൂരില്‍ ഹര്‍ത്താല്‍

കിടങ്ങൂര്‍.ഏതാനും വര്‍ഷങ്ങള്‍ ആയി കിടങ്ങൂരില്‍ നിലനിന്നിരുന്ന സംഘര്‍ഷം രൂക്ഷമായി. കുറച്ചുനാളുകളായി കിടങ്ങൂരും പരിസരത്തും നടന്നു വരുന്ന ഗുണ്ടാവിളയാട്ടത്തില്‍ പ്രധിഷേധിച്ച് നാട്ടുകാര്‍ ജാതിയും മതവും പാര്‍ട്ടിയും മറന്ന് ഒറ്റക്കെട്ടായി അക്രമികള്‍ക്കെതിരെ സംഘടിക്കുന്നു.അക്രമികള്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടും കൊണ്ടും കിടങ്ങൂരു നടക്കുന്ന പ്രശ്നങ്ങളില്‍ പ്രധിഷേധിച്ചും നാട്ടുകാര്‍ പോലീസ് സ്റ്റേ ഷനും ഹൈ വേയും ഉപരോധിച്ചു.

ഇത്തവണത്തെ മാസ്സിന്റെ ഫുട്ബാള്‍ കളിയോടനുബന്ധിച്ചു നടന്ന വാക്കുതര്‍ക്കമാണ് ഇന്ന് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തല്ലില്‍ കലാശിച്ചത് .കുന്നുംപുറം വീട്ടിലെ രണ്ടു സഹോദരങ്ങളെ കിടങ്ങൂര്‍ കോ ഓപ്പ്റേറ്റിവ് ബാങ്കിന് സമീപം ഓണത്തിന്റെ അന്ന് വൈകിട്ട് അടിച്ചു നിലംപരിശാക്കിയത്തിനു പകരം ആയിട്ട് കിടങ്ങൂര്‍ തെരുവില്‍ നിന്ന് സംഘര്‍ഷം ഉണ്ടാക്കിയവരെ തിരഞ്ഞുപിടിച്ച് മറുവിഭാഗം അക്രമിക്കുന്നതായിട്ടാണ് ആദ്യം കിട്ടിയ വിവരം.

കോ ഓപ്പ് റേറ്റി വ് ബാങ്കിന് സമീപം വെച്ച് കൂട്ടമായി വന്ന തെരുവില്‍ നിന്നുള്ള സംഘം സഹോദരങ്ങളെ മാരകായുദങ്ങളും,കല്ലുകള്‍ തോര്‍ത്തില്‍ കെട്ടിയതും ഒക്കെ ആയി അക്രമിക്കുകയായിരുന്നു.അക്രമത്തിനിടയില്‍ സഹോദരങ്ങളില്‍ ഒരുവന്‍ കയ്യില്‍ കിട്ടിയ കുപ്പിയ്ക്കെറിഞ്ഞ് അക്രമികളില്‍ ഒരാളുടെ കാലിനും പരുക്കുപറ്റിയിട്ടുണ്ട് എന്നാണു അറിയാന്‍ കഴിഞ്ഞത്.സഹോദരങ്ങളെ ‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

അതിനുശേഷം മറുവിഭാഗം നടത്തിയ അക്രമത്തില്‍ തെരുവില്‍ നിന്നുള്ളവര്‍ സംഘം ചേരാറുള്ള കിടങ്ങൂര്‍ ശ്രീമുരുകന്‍ തീയേറ്ററിന് സമീപം ഉള്ള പച്ചക്കറിക്കട തല്ലിപ്പൊളിക്കുകയായിരുന്നു..

ഇപ്പോള്‍ കിട്ടിയത്.8.30 pm ഇന്ത്യന്‍ സമയം 

ഒരു ജീപ്പില്‍ കിടങ്ങൂര്‍ കവലയില്‍ എത്തിയ അക്രമികളെ നാട്ടുകാര്‍ തല്ലിയോടിച്ചു. കവലയില്‍ ആയിരക്കണക്കിനാളുകള്‍ ആണ് തടിച്ചുകൂടിയിരിക്കുന്നത് .വിവിധ നേതാക്കള്‍ കിടങ്ങൂരിലേക്ക് എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്നു.

9.00 pm.കടയില്‍ ഒളിച്ചിരുന്ന പ്രതി രക്ഷപെടുവാന്‍ എസ് ഐ സഹായിച്ചു എന്നാരോപിച്ച് നാട്ടുകാര്‍ എസ് ഐ ക്കെതിരെ അസഭ്യ വാക്കുകള്‍ ഉപയോഗിച്ച് മുദ്രാവാക്യങ്ങള്‍ മുഴക്കി. കിടങ്ങൂര്‍ കവലയില്‍ തെരുവ് സ്വദേശി നടത്തിയിരുന്ന പഴക്കട നാട്ടുകാര്‍ തല്ലിപ്പൊളിച്ചു.പ്രതികള്‍ക്കായി പോലീസ് തെരുവില്‍ ചെന്നുവെങ്കിലും എല്ലാവരും രക്ഷപെട്ടു. 

10pmഏരിയ രവി,പച്ചക്കറി കുഞ്ഞുമാന്‍, തക്കപ്പന്‍ എന്നിവരെ പോലീസ് കസ്റ്റ ഡിയില്‍ എടുത്തു.പ്രതികള്‍ ഹാജരാകുന്നതുവരെ ഇവരെ കസ്റ്റ ഡിയില്‍ വെയ്ക്കാന്‍ ആണ് സാധ്യത. 

10.30.ഗുണ്ടാവിളയാട്ടത്തില്‍ പ്രധിഷേധിച്ച് നാളെ രാവിലെ 8മുതല്‍ 6വരെ കിടങ്ങൂരില്‍ ഹര്‍ത്താല്‍.കിടങ്ങൂര്‍ പൌരസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്



courtesy: kidangoor express

Nessun commento:

Posta un commento

ContactUs

sijoedacheril@gmail.com dittoperumanoor@gmail.com

സ്ഥിതിവിവരക്കണക്ക്

FOLLOWERS